News
ശബരിമലയിൽ ലഹരിവേട്ട
ശബരിമല : സന്നിധാനത്ത് എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 37 കേസുകളിലായി 25 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും ബീഡി. സിഗരറ്റ് എന്നിവയും പിടികൂടി. പുകയില ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരില്‍ നിന്നും ഉപയോഗിച്ചവരില്‍ നിന്നുമായി 7400 രൂപ പിഴയീടാക്കി.
പാണ്ടിത്താവളം, ഉരല്‍ക്കുഴി, ഭസ്മക്കുളം, നടപ്പന്തല്‍, മരക്കൂട്ടം, ശബരീപീഠം എന്നിവിടങ്ങളിലായിരുന്നു വ്യാപക റെയ്ഡ്. പിടിച്ചെടുത്ത
ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി നശിപ്പിച്ചു.
മദ്യം-മയക്ക്മരുന്ന്, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 04735-202203 എന്ന നമ്പറില്‍ അറിയിക്കണമെന്ന് എക്‌സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ് അറിയിച്ചു.