Editorial
ശിവസേന അവസാനം ശവ സേനയായി .
ബാൽ താക്കറെ എന്ന കിരീടം വയ്ക്കാത്ത രാജാവിന് ചില നിലപാടുകളുണ്ടായിരുന്നു .തന്റെ വാക്കുകൾ മഹാരാഷ്ട്രയിലെ കല്പ്നകളായിരിക്കണം, തന്നെ കാണാൻ ആഗ്രഹിക്കു ന്നവർ തന്റെ വസതിയായ മാതാശ്രീയിലെത്തി തന്നെ കാണണം , അത് എത്ര പ്രമു ഖനായാലും ശരി.
അഛൻ ആനപ്പുറത്തിരുന്ന തഴമ്പൊന്നുംന്നും സ്വന്തം ശരീര ത്തിലില്ലങ്കിലും ഉദ്ധവ് താക്കറയും ബലം പിടിച്ചു നില്ക്കുകയായിരുന്നു. എന്നാൽ ശിവസേന സർക്കാരുണ്ടാക്കാൻ പല്ലിനു ശൗര്യമില്ലാത്ത ഈ പുലിക്ക് സോണിയാ ഗാന്ധിയേയും ശരത് പവാറിനേയും കാണാൻ അവരുടെ വസതിക്കു മുമ്പിൽ കാത്തു കിടക്കേണ്ടിവന്നു.
ഉദ്ധവിന്റെ ഗതികേട് ശിവസേനയുടെ മനോവീര്യം തകർത്തിരിക്കയാണ്. ശിവസേന ഏതു നിമിഷവും പിളരുമെന്ന് മാത്രമല്ല ഉദ്ധവ് താക്കറെയുടെ നിലപാടുകൾ തള്ളിക്കളയാൻ അണികൾ തയ്യാറാകുകയും ചെയ്യുന്നു. മുഖ്യമന്ത്രി പദത്തിനു വേണ്ടി ഏതു നാണം കെട്ട കളിയും കളിക്കുന്ന ഒരു നേതാവാണ് ശിവസേനയെ നയിക്കുന്നതെന്ന തിരിച്ചറിവ് അണികളെ മറിച്ചിന്തിക്കാൻ പ്രേരിപ്പിക്കു കയും ചെയ്യും.