News
തൃശ്ശൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം കാരണം മരിച്ചു
ദുബായ്: തൃശ്ശൂർ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. പരേതനായ അത്രപ്പുള്ളി സന്തോഷ്കുമാറിന്റെ മകൻ സന്ദിജ്(24) ആണ് താമസസ്ഥലത്തുവെച്ച് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്.
അൽ ഖയാം ബേക്കറിയിൽ ജീവനക്കാരനായിരുന്നു സന്ദിജ്. മൃതദേഹം ചൊവ്വാഴ്ച രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. രമാദേവിയാണ്
സന്ദിജിന്റെ മാതാവ്.