മഹാരാഷ്ട്ര, സഭയിൽ നിന്ന് പുറത്തായി ഹൈബിയും, പ്രതാപനും
ന്യൂഡൽഹി : ലോക്‌സഭയില്‍ പ്രതിഷേധിച്ച മലയാളി എംപിമാരായ ടി.എന്‍. പ്രതാപനേയും ഹൈബി ഈഡനേയും സ്പീക്കര്‍ ഓം ബിര്‍ലയുടെ ഉത്തരവ് പ്രകാരം സഭയില്‍ നിന്നു പുറത്താക്കി.ഒരു ദിവസത്തേക്കാണ് സഭയിൽ നിന്നും സ്പീക്കർ പുറത്താക്കിയത്.
ഇന്നുരാവിലെ സഭ ആരംഭിച്ചതോടെ മഹരാഷ്ട്രയിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം ആരംഭിച്ചിരുന്നു. ഇരുസഭകളും ചേര്‍ന്നയുടന്‍ തന്നെ കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണു ബാനറുകളുമായ ഹൈബിയും പ്രതാപനും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.
നിരവധി തവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും പിന്തിരിയാതെ ഇരുവരും ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരേയും സഭയില്‍ നിന്ന് പുറത്താക്കാൻ ചെയ്യാന്‍ സ്പീക്കര്‍ ഉത്തരവിട്ടത്.
അതേസമയം, രമ്യ ഹരിദാസിനേയും ജ്യോതിര്‍മണിയേയും മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇരുവരും തങ്ങളെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി.
മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭയിലും ഇടതുപാര്‍ട്ടികള്‍ രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും 2 മണിവരെ നിര്‍ത്തിവച്ചു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.