ഷെഹ്ല, വിദ്യാർഥികൾ സർവജനസ്കൂൾ ഉപരോധിക്കുന്നു
ബത്തേരി : ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സർവജന സ്കൂളിൽ കുട്ടികളുടെ പ്രതിഷേധം. പിടിഎ പ്രതിനിധികളും അധ്യാപകരും ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് വിദ്യാർഥികൾ സ്കൂൾ ഉപരോധിക്കുന്നു.
സസ്പെൻഡ് ചെയ്യപ്പെട്ട അധ്യാപകരെ പിരിച്ചു വിടണം. കേസിൽപ്പെട്ട താലൂക് ഹോസ്പിറ്റലിലെ ഡോക്ടർ ജിസ,പ്രധാനാധ്യാപകൻ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണം എന്നിവ ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ സ്കൂൾ ഉപരോധം.
ഷെഹ്ല സംഭവത്തിൽ മാധ്യമങ്ങളോട് കാര്യങ്ങൾ തുറന്നുപറഞ്ഞ കുട്ടികളെ ചില അധ്യാപകരും പി ടി എ പ്രതിനിധികളും ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിയുണ്ട്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ cwc അന്വേഷണം നടത്തണമെന്നും, ഇവർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.