News

സൂര്യഗ്രഹണം, ശബരിമല നട അടച്ചിടും

ശബരിമല : സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് രാവിലെ 7.30 മുതല്‍ 11.30വരെ ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങിലും ഇത് ബാധകമായിരിക്കും. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചതിനെ തുടര്‍ന്നാണിത്.

അന്നേദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിഞ്ഞ് 7.30ന് അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30ന് നടതുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം ചെയ്യുകയുള്ളു. ഇതനുസരിച്ച് പൂജാസമയങ്ങള്‍ ക്രമീകരിക്കുന്നതാണെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button