Top Stories

14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ഐ എസ്ആർഒ

ബംഗളുരു : 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ദൗത്യവുമായി ഐ എസ് ആർ ഒ.

നവംബർ 27 രാവിലെ 9.28 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 14 ഉപഗ്രഹങ്ങൾ ഭ്രമണ പദത്തിലേക്ക് കുതിച്ചുയരും. സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ രണ്ടാം ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങൾ ലിഫ്റ്റ് ഓഫിന് ശേഷമുള്ള 27 മിനിറ്റിനുള്ളിൽ ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുകയാണ് ഇസ്രോയുടെ ലക്ഷ്യം.
ഇന്ത്യയുടെ തേർഡ് ജനറേഷൻ ഉപഗ്രഹമായ കാർട്ടോസാറ്റ് -3 ക്ക്‌ പുറമെ 13നാനോ ഉപഗ്രഹങ്ങളും വിക്ഷേപിക്കും. 1625 കിലോഗ്രാം ഭാരമുള്ള ഉയർന്ന റെസൊല്യൂഷൻ ഇമേജിങ് ശേഷിയുള്ള ഉപഗ്രഹമാണ് ഇന്ത്യയുടെ കാർട്ടോസാറ്റ് -3.കാർട്ടോസാറ്റ് – 2വിനെക്കാൾ കൂടുതൽ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകൾ തയ്യാറാക്കാനും ചിത്രങ്ങൾ എടുക്കാനും കാർട്ടോസാറ്റ് -3ക്ക്‌ കഴിയും.
ഇസ്രോ യുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ആണ് യു എസ് ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് നേതൃത്വം നൽകുക. യു എസ് നാനോ ഉപഗ്രഹങ്ങളിൽ 12എണ്ണം ഫ്ലോക് 4 പി വിഭാഗത്തിപ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങളാണ്‌. ഒരെണ്ണം കമ്മ്യൂണിക്കേഷൻ ടെസ്റ്റ്‌ ബെഡ് ഉപഗ്രഹമായ മെഷ്ബെഡുമാണ്.
ബഹിരാകാശത്ത്‌ 5 വർഷം കാലാവധിയുള്ള കാർട്ടോസാറ്റ് -3 റോക്കറ്റ് പറന്നുയർന്ന് ഏകദേശം 17മിനിറ്റ് കഴിഞ്ഞാൽ ഭ്രമണ പഥത്തിൽ വിന്യസിക്കുമെന്നാണ് റിപ്പോർട്. തൊട്ടുപിന്നാലെ യുഎസ് ന്റെ 13 ഉപഗ്രഹങ്ങളും ഭ്രമണപഥത്തിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button