News

അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് 4 മരണം

കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് മരണം, ഓട്ടോ ഡ്രൈവർ അങ്കമാലി സ്വദേശി ജോസഫ്,  യാത്രക്കാരായ മെരിമത്തായി, റോസി തോമസ്, മേരി ജോർജ് എന്നിവരാണ് മരിച്ചത്.

അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പോലീസും, അഗ്‌നിരക്ഷസേനയും,  നാട്ടുകാരും പുറത്തെടുത്തത്.

ഫോക്കസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽനിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ബസ് യാത്രക്കാർക്കാർക്കും പരിക്കുകളില്ല.

മൃതദേഹങ്ങൾ അങ്കമാലി ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button