Top Stories
മഹാരാഷ്ട്ര, എൻസിപി നേതാവ് അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചു
മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം എൻസിപി നേതാവ് അജിത് പവാർ രാജിവെച്ചു.നാളെ വൈകിട്ട് 5മണിക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിനു പിന്നാലെയാണ് അജിത് പവാറിന്റെ രാജി. ദേവേന്ദ്ര ഫഡ്നാവിസും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന അഭ്യൂഹമുണ്ട്. ഇന്ന് വൈകിട്ട് 3.30 ന് ഫഡ്നാവിസ് വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിച്ചു.
നാളെ വൈകുന്നേരം 5 മണിക്ക് മുൻപ് വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. രഹസ്യ ബാലറ്റ് പാടില്ല, നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണം, ഗവർണർ ഉടൻതന്നെ പ്രൊട്ടേം സ്പീക്കറെ തിരഞ്ഞെടുക്കണമെന്നും ശേഷം എംഎൽഎ മാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും രാവിലെ തന്നെ നിയമസഭ വിളിച്ചുകൂട്ടി എത്രയും പെട്ടെന്നുതന്നെ വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.