News

സംസ്ഥാന സ്കൂൾ കലോത്സവം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും

കാസറഗോഡ് :കേരള സ്‌കൂള്‍ കലോത്സവം 28ന് പ്രധാന വേദിയായ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ സ്മാരക വേദിയില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. കലോത്സവത്തിന്റെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനം ഘട്ടത്തിലേക്കെത്തിയെന്നും ഒരുക്കങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാവുമെന്നും സംഘാടക സമിതി ചെയര്‍മാനായ റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9ന് നടക്കുന്ന ഉദ്ഘാടനത്തിനു മുന്നോടിയായിപൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു രാവിലെ 8ന് പതാക ഉയര്‍ത്തും. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന  സമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തും. തുറമുഖ-പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖ്യാതിഥിയാവും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, എം രാജഗോപാലന്‍, എം സി കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, പൊതു വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന്‍,ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ്,  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

സമാപന സമ്മേളനം ഞായറാഴ്ച ഡിസംബര്‍ ഒന്നിന് വൈകുന്നേരം നാലുമണിക്ക് പ്രധാനവേദിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്യും. മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കും. കലോത്സവ അവലോകനവും ജേതാക്കളെ പ്രഖ്യാപിക്കലും എഡിപിഐ (അക്കാദമിക്) സി എ സന്തോഷ് നിര്‍വഹിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് സമ്മാന ദാനവും കലോത്സവ രേഖ പ്രകാശനവും നടത്തും. പൊതു വിദ്യാഭ്യാസ ചെയര്‍മാന്‍ വി വി രമേശന്‍ പതാക കൈമാറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button