Top Stories
തൃപ്തി മടങ്ങി ‘തൃപ്തി’ ആകാതെ
കൊച്ചി: പോലീസ് സംരക്ഷണം നൽകില്ലെന്ന് വ്യക്തമാക്കിയതോടെ ശബരിമല ദർശനത്തിന് എത്തിയ തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോയി. പോലീസ് സംരക്ഷണം നൽകാത്തതിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകുമെന്ന് തൃപ്തി ദേശായി മാധ്യങ്ങളോട് പറഞ്ഞു.
യുവതി പ്രവേശനത്തിനുള്ള 2018ലെ വിധിയിൽ സ്റ്റേ ഇല്ലാതിരുന്നിട്ടും രാവിലെ എത്തിയ തങ്ങളെ തടഞ്ഞു. സംരക്ഷണം ആവശ്യപ്പെട്ടാണ് കമ്മീഷണർ ഓഫീസിൽ എത്തിയത്. എന്നാൽ കോടതിയുടെ പരിഗണയിലുള്ള വിഷയമായതുകൊണ്ട് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ല എന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.താനൊരു പാർട്ടിയുടെയും ആളല്ലെന്നും, പ്രതിഷേധിക്കുന്നവർ യഥാർത്ഥ ഭക്തർ അല്ലെന്നും തൃപ്തി ദേശായി പറഞ്ഞു.