Top Stories
ബിജെപിക്ക് തിരിച്ചടി, മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി
ഡൽഹി : മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി.ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
നാളെ വൈകുന്നേരം 5 മണിക്ക് മുൻപ് വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണം, രഹസ്യ ബാലറ്റ് പാടില്ല, നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണം, ഗവർണർ ഉടൻതന്നെ പ്രൊട്ടേം സ്പീക്കറെ തിരഞ്ഞെടുക്കണമെന്നും ശേഷം എംഎൽഎ മാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും എത്രയും പെട്ടെന്നുതന്നെ വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.