Top Stories
ട്രാന്‍സ്‌ജെന്‍ഡറുകൾക്ക് നിയമ പരിരക്ഷ, വ്യക്തിത്വ സംരക്ഷണ ബില്ല് രാജ്യസഭ പാസ്സാക്കി.
ന്യൂഡല്‍ഹി: ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വ സംരക്ഷണ ബില്ല് രാജ്യസഭ പാസ്സാക്കി. ട്രാന്‍സ്‌ജെന്‍ഡര്‍ പേഴ്‌സണ്‍സ്(പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ്)ബില്ല്-2019 എന്ന പേരിലാണ് രാജ്യസഭയിലും ബില്ല് പാസ്സായത്. ലോകസഭ ബില്ല് നേരത്തെ പാസ്സാക്കിയിരുന്നു.
ജനിക്കുമ്പോള്‍ വെളിപ്പെടുന്ന ലിംഗസ്വഭാവത്തില്‍ നിന്ന് പിന്നീട് മാറ്റംവരുന്ന വ്യക്തിത്വം എന്നാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അര്‍ത്ഥമാക്കുന്നത് എന്നും ബില്ലില്‍ വ്യക്തമാക്കുന്നു. പുതിയ ബില്ല് പ്രകാരം എല്ലാത്തരം ചൂഷണങ്ങളില്‍ നിന്നും ട്രാന്‍സ്ജന്‍ഡറുകള്‍ക്ക് പരിരക്ഷ ഉറപ്പുവരുത്തും.
സേവനങ്ങള്‍ നല്‍കാതിരിക്കുക, വിദ്യാഭ്യാസം നിഷേധിക്കല്‍, തൊഴില്‍ നിഷേധിക്കല്‍, ചികിത്സ നിഷേധിക്കല്‍, പൊതുസമൂഹം അനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കല്‍, യാത്രാ-താമസം എന്നിവ നിഷേധിക്കല്‍ തുടങ്ങി എല്ലാതരം ചൂഷണങ്ങളില്‍ നിന്നും നിയമപരമായി സംരക്ഷണം നല്‍കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നു.പുതിയ ബില്ല് അനുസരിച്ച് ജോലി, സ്ഥാനക്കയറ്റം എന്നീ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തിലോ സ്വകാര്യ മേഖലയിലോ വിവേചനം നടത്തുന്നത് കുറ്റകരമാണ്.