Top Stories
അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് യൂക്കോ ബാങ്കിന്റെ ജപ്തി നടപടി
കൊല്ലം :അമ്മയെയും മകളെയും വീടിനുള്ളിൽ പൂട്ടിയിട്ട് ബാങ്കിന്റെ ജപ്തി നടപടി. കൊല്ലം പൂയപ്പള്ളിയിലാണ് സംഭവം. യൂകോ ബാങ്കിന്റേതാണ് ക്രൂര നടപടി. മൂന്ന് മണിക്കൂറിനു ശേഷം പോലീസും നാട്ടുകാരും ചേർന്ന് ഇരുവരെയും പുറത്തെത്തിച്ചു.
പൂയപ്പള്ളി സ്വദേശി സിനിലാലിന്റെ വീട്ടിലായിരുന്നു ഉച്ചയോടെ ജപ്തി നടപടി. മൽചാടിക്കടന്നെത്തിയ ബാങ്ക് ജീവനക്കാർ സിനിലാലിന്റെ ഭാര്യയും മകളും ഉള്ളിലുണ്ടായിരിക്കെ വീട് പൂട്ടിയെടുത്തു. രണ്ട് ഗേറ്റുകൾ പുതിയ പൂട്ട് ഉപയോഗിച്ച് അടയ്ക്കുകയും ചെയ്തു. പ്രതിഷേധവുമായി നാട്ടുകാർ കൂടിയതോടെ പോലീസ് സ്ഥലത്തെത്തി. പൂട്ട് പൊളിക്കാൻ പോലീസ് നിർദ്ദേശിച്ചെങ്കിലും പോലീസ് പൊളിക്കണമെന്ന് നാട്ടുകാർ നിലപാടെടുത്തു. റോഡ് ഉപരോധത്തിന് പിന്നിലെ, പോലീസും നാട്ടുകാരും ചേർന്ന് പൂട്ട് പൊളിച്ച് ഇരുവരെയും പുറത്തെത്തിച്ചു.
ഒന്നര ലക്ഷം രൂപയുടെ വായ്പായക്കായിരുന്നു ഇങ്ങനെയൊരു ജപ്തി നടപടിയെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് ബന്ധപ്പെട്ടെങ്കിലും യുകോ ബാങ്ക് പ്രതിനിധികൾ മോചന നടപടിക്ക് എത്തിയില്ല.