Top Stories

കനകമല തീവ്രവാദ കേസ് ഒന്നാം പ്രതിക്ക് 14 വർഷവും രണ്ടാം പ്രതിക്ക് 10 വർഷവും തടവ്

കൊച്ചി: ഇസ്ലാമിക്‌ സ്റ്റേറ്റ്ഭീകര സംഘടനയുമായി ബന്ധപ്പെട്ട് കനകമലയിൽ രഹസ്യയോഗം കൂടിയെന്ന കേസിൽ ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മൻസീദ് മുഹമ്മദിന് 14 വർഷം തടവും പിഴയും വിധിച്ചു. രണ്ടാം പ്രതി ചേലക്കര സ്വദേശി ടി.സ്വാലിഹിന് 10 വർഷവും മൂന്നാം പ്രതി റാഷിദിന് ഏഴ് വർഷം തടവും പിഴയും ശിക്ഷ വിധിച്ചു കൂടാതെ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വർഷവും തിരൂർ സ്വദേശി സഫ്വാന് എട്ട് വർഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്നൂദീന് മൂന്ന് വർഷം തടവും പിഴ ശിക്ഷയുമാണ്  വിധിച്ചിരിക്കുന്നത്. കേസിൽ ആറ് പേരെ കുറ്റക്കാരായി കോടതി കണ്ടെത്തിയിരുന്നു.ആറാം പ്രതി കുറ്റ്യാടി സ്വദേശി എൻ.കെ. ജാസിമിനെ കോടതി വെറുതെ വിട്ടിരുന്നു.

എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികൾക്കുള്ള ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി പ്രതികൾക്ക് ലഭിച്ച തടവുകൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി ഉത്തരവിട്ടു.കൃത്യമായ തെളിവുകൾ ഹാജരാക്കിയതിന് കോടതി അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button