Top Stories

കാർട്ടോസാറ്റ് -3 വിക്ഷേപണം വിജയം

ചെന്നൈ : ഐ.എസ്.ആർ.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമായ കാർട്ടോസാറ്റ് – 3 വിക്ഷേപിച്ചു. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് പി.എസ്.എൽ.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം. വിക്ഷേപണം വിജയമായിരുന്നുവെന്ന് ഇസ്രോ അറിയിച്ചു. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാർട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെയാണ് റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്.

1625 കിലോഗ്രാം ഭാരമുള്ള ഉയർന്ന റെസൊല്യൂഷൻ ഇമേജിങ് ശേഷിയുള്ള ഉപഗ്രഹമാണ് ഇന്ത്യയുടെ കാർട്ടോസാറ്റ് -3.കാർട്ടോസാറ്റ് – 2വിനെക്കാൾ കൂടുതൽ വ്യക്തമായി സ്ഥലങ്ങളുടെ മാപ്പുകൾ തയ്യാറാക്കാനും ചിത്രങ്ങൾ എടുക്കാനും കാർട്ടോസാറ്റ് -3ക്ക്‌ കഴിയും. അഞ്ച് വർഷമാണ് കാർട്ടോസാറ്റ് -3യുടെ കാലാവധി.  നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിൽ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങൾ.509 കിലോമീറ്റർ ഉയരെനിന്ന് 97.5 ഡിഗ്രി ചെരിവിൽ ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തിൽ അത്യാധുനിക ക്യാമറ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button