കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാര ചെമ്മീൻ കൃഷി
സ. കെ.എൻ ബാലഗോപാലിന്റെ നിർദ്ദേശപ്രകാരം കർഷകസംഘം മൺറോതുരുത്ത് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. മൺറോതുരുത്ത് നെൻമേനി മംഗലത്ത് ശ്രീ.ഗോപാലകൃഷ്ണന്റെ 1.25 Acre കൃഷി ഇടത്തിലാണ് 35000 എണ്ണം കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. മത്സ്യഫെഡിന്റെ പൊന്നാനിയിലുള്ള ഹാച്ചറിയിലെ ചെമ്മീൻ കുഞ്ഞുങ്ങൾ കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ ഗുണമേൻമ പരിശോധിച്ച ശേഷമാണ് നിക്ഷേപിച്ചത്. പൂർണ്ണമായും ക്ലോസ്ഡ് സിസ്റ്റത്തിൽ പ്രോബയോടിക് ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത് .
കർഷക സംഘം കൊല്ലം ജില്ലാ സെക്രട്ടറി സ.സി. ബാൾഡുവിൻ, പ്രസിഡന്റ് ബിജു കെ മാത്യു. കർഷകസംഘം കുന്നത്തൂർ ഏരിയാ സെക്രട്ടറി സ കെ.കെ. രവികുമാർ എന്നിവർ ചേർന്ന് ചെമ്മീൻ കുഞ്ഞുങ്ങളുടെ ആദ്യ നിക്ഷേപം നടത്തി തദവസരത്തിൽ CPIM കുന്നത്തൂർ ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ.മധു, മോഹനൻ, cplm മൺറോതുരുത്ത് ലോക്കൽ’ ‘ കമ്മിറ്റി സെക്രട്ടറി സ.ബി ജയച്ചന്ദ്രൻ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ,കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു