News

ചടയമംഗലത്ത് മൂന്നാംക്‌ളാസുകാരിയെ പീഡിപ്പിച്ച 54 കാരൻ അറസ്റ്റിൽ

കൊല്ലം : ചടയമംഗലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ മിഠായി നൽകി പീഡിപ്പിച്ച 54 കാരനെ അറസ്റ്റ്ചെയ്യ്തു. ഇട്ടിവ സ്വദേശി സലിം ആണ് അറസ്റ്റിലായത്.സി.ഐ സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

കഴിഞ്ഞ 21 നായിരുന്നു കേസിനാസ്പദമായ സംഭവം.രാവിലത്തെ പഠനം കഴിഞ്ഞു മടങ്ങിവന്ന കുട്ടി മിഠായി വാങ്ങാൻ കടയിൽ എത്തിയപ്പോൾ കടക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി  കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് സ്കൂളിലെത്തിയ കുട്ടി രഹസ്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി  സ്കൂളിൽ ക്ലാസ് റ്റീച്ചറോട് പറയുകയും റ്റീച്ചർ കുട്ടിയെ ആശുപത്രിയ്ലെത്തിക്കുകയും പരിശോദനകളിൽ കുട്ടി പീഡനത്തിനരയായതായി സ്ഥ്തികരിക്കുകയും ചെയ്തു.തുടർന്നാണ് റ്റീച്ചർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചത്  ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button