News
ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തി
കൊല്ലം : കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി പരാതി.
24ാം തിയതിയായിരുന്നു സംഭവം
വിനോദയാത്രക്ക് പോകുന്നതിനു തൊട്ടു മുന്നായി നടന്ന ആഹ്ലാദ പ്രകടനം ആയിരുന്നു കണ്ടുനിന്ന വിദ്യാർഥികളെയും അധ്യാപകരെയും ഭീതിയിൽ ആക്കിയത്.
വാടകയ്ക്കെടുത്ത ടൂറിസ്റ്റ് ബസും അതിനു മുന്നിലായി ബൈക്കുകളും കാറും അപകടം ക്ഷണിച്ചുവരുത്തുന്ന രീതിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പടർന്നതോടെ കൊട്ടാരക്കര മോട്ടോർവാഹനവകുപ്പ് കേസെടുക്കുകയായിരുന്നു. സംഭവത്തിൽ കൊട്ടാരക്കരയിലെ സ്വകാര്യ വാഹന ഉടമയ്ക്കെതിരെ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. വാഹനം വിദ്യാർഥികൾക്ക് വാടകയ്ക്ക് നൽകിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.