Top Stories
സേനയ്ക്കു മുന്നിൽ കീഴടങ്ങിയ ഐ എസ് പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനിയും
തിരുവനന്തപുരം:അഫ്ഗാനിസ്താനിൽ സേനക്കുമുന്നിൽ കീഴടങ്ങിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരിൽ തിരുവനന്തപുരം സ്വദേശിനി നിമിഷയും കുടുംബവുമുള്ളതായി വിവരം.
വാർത്താ ചാനലുകൾ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്.
2016 ജൂലായിലാണ് കാസർകോട്ടുനിന്നു ഐ.എസിൽ ചേരാൻ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷ പോയത്.
അവസാനവർഷ ബി.ഡി.എസ്. വിദ്യാർഥിനിയായിരുന്ന നിമിഷ പാലക്കാട് സ്വദേശി ബെക്സൺ വിൻസെന്റിനെ വിവാഹംകഴിച്ച ശേഷം ഇരുവരും ഇസ്ലാംമതം സ്വീകരികയായിരുന്നു.