News
സ്വകാര്യ ബസിൽ കടത്താൻശ്രമിച്ച 18 ലക്ഷം രൂപ പിടികൂടി
ഇടുക്കി: സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപ പിടികൂടി. ഇടുക്കി നേര്യമംഗലം റൂട്ടില്‍ കട്ടപ്പനയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം കണ്ടെത്തിയത്. അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്സ്മെന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയായ സോബിന്‍ ജോസഫ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. 2000 രൂപയുടെ 100 എണ്ണം വീതമുള്ള 8 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലു കെട്ടുകളുമാണ് പിടികൂടിയത്.