Top Stories

റിയാലിറ്റിഷോ താരത്തെ പീഢിപ്പിക്കാൻ ശ്രമിച്ച കാസറഗോഡ് സ്വദേശി അറസ്റ്റിൽ

കോട്ടയ്ക്കൽ: കല്ലട ബസിൽ യുവതിക്ക് നേരെ പീഡനശ്രമം. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് പോകുകയായിരുന്ന ബസിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മലപ്പുറം കോട്ടക്കലിൽ വച്ചായിരുന്നു സംഭവം.കാസർകോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് പോയ കൊല്ലം സ്വദേശിനിയായ യുവതിയ്ക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. പീഢന ശ്രമം നടത്തിയ കാസർകോട് കുടലു സ്വദേശി മുനവറിനെ(23) പൊലീസ് പിടികൂടി.

പുലർച്ചെ മൂന്നു മണിയോടെയാണ് ഉറങ്ങുകയായിരുന്ന യുവതിയെ  പീഡിപ്പിക്കാൻ ശ്രമിച്ചത്. ബസിന്റെ താഴത്തെ ബർത്തിലായിരുന്നു യുവതി കിടന്നിരുന്നത്. നേരെ എതിർവശത്തുള്ള ബർത്തിൽ കിടന്നിരുന്ന മുനവർ കൈനീട്ടി യുവതിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് യുവതി ബഹളം വച്ചതോടെ സഹയാത്രകർ ഉണർന്നു.പിന്നീട് യുവതിയുടെ നിർദേശ പ്രകാരം ബസ് കോട്ടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രമുഖ ചാനലിലെ റിയാലിറ്റി ഷോ താരത്തിന് നേരെയാണ് അതിക്രമം ഉണ്ടായത്. തനിക്ക് നേരിടേണ്ടിവന്ന ദുരിതം യുവതി ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടിരുന്നു.

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button