News
വടകരയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു
വടകര: വടകര കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കറിൽ നിന്ന് പെട്രോൾ ചോർച്ച ഉണ്ടായിട്ടുണ്ട് . വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്.
അഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ ശ്രമഫലമായി ഒരു പരിധിവരെ ചോർച്ച തടയാൻ സാധിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അൽപസമയത്തിനകം തന്നെ ചോർച്ച പൂർണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതർ അറിയിച്ചു.
റോഡിൽ പെട്രോൾ പരന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തിവെച്ച് വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്.