News
ഷെഹ്ല സംഭവം, കൂട്ട സ്ഥലം മാറ്റ ആവശ്യവുമായി അധ്യാപകർ
ബത്തേരി : സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരും പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകി. ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച കേസിൽ അധ്യാപകർക്കെതിരെ ജനവികാരം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് അധ്യാപകരെല്ലാവരും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരിക്കുന്നത്.
സ്കൂളിൽ തുടർന്ന് പഠിപ്പിക്കാൻ മാനസികമായി ബുദ്ദിമുട്ടുണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ കൂട്ട സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരിക്കുന്നത്. യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 26അധ്യാപകരും ഹയർസെക്കന്ററിയിൽ 10 അധ്യാപകരുമാണ് സർവജന സ്കൂളിൽ ഉള്ളത്. സസ്പെൻഷനിൽ ഉള്ള മൂന്ന് അധ്യാപകർ ഒഴിച്ച് ബാക്കി എല്ലാവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.