News
സ്കൂൾ വളപ്പിൽ ടൂറിസ്റ്റു ബസിന്റെ അഭ്യാസപ്രകടനം, ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു
കൊല്ലം :കൊട്ടാരക്കര വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ 24 ന്
ടൂർ പോകുന്നതിനു മുന്നോടിയായി അപകടമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ടൂറിസ്റ്റു ബസും പോലീസ് കസ്റ്റഡിയിൽ എടുത്തു.
താഴത്ത് കുളക്കട സ്വദേശി രഞ്ജു ആണ് അറസ്റ്റിൽ ആയത്. ആകടപരമായ രീതിയിൽ വാഹനം ഓടിച്ചതിന് രഞ്ജുവിന്റെ പേരിൽ കേസ് ചാർജ് ചെയ്തന്നും തുടർ നടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും പുത്തൂർ പോലീസ് അറിയിച്ചു.