19 കാരനെ എറിഞ്ഞുവീഴ്ത്തി പോലീസ്, യുവാവ് മെഡിക്കൽ കോളേജിൽ
Representative image
കടയ്ക്കല്‍: കൊല്ലം കടയ്ക്കലിൽ ബൈക്കുകാരുനേരെ പൊലീസിന്റെ അതിക്രമം. വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികാരനായ പത്തുമ്പതുകാരനെ പൊലീസ് ലാത്തികൊണ്ട് എറിഞ്ഞു വീഴ്ത്തി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കേളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലാത്തിയെറിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് ഇന്നോവ കാറിൽ ഇടിച്ച് മറിയുകയായിരുന്നു. സംഭവത്തിനു ഉത്തരവാദിയായ സിപിഒ ചന്ദ്രമോഹനെ സസ്പെൻഡ് ചെയ്തു.
വാഹന പരിശോധനയിൽ പാലിക്കേണ്ട നടപടിക്രമങ്ങളെ കുറിച്ച് ഹൈക്കോടതിയുടെ കർശന നിദ്ദേശം നിലനിൽക്കെയാണ് വീണ്ടും പോലീസിന്റെ നര നായാട്ട്.
പതുങ്ങിനിന്നും, ഹെൽമറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിന്നാലെ പാഞ്ഞു പിടിക്കരുതെന്നും കഴിഞ്ഞ ആഴ്ചയാണ് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയത്. ഇത്തരം അതിസാഹസികത കാരണം നിരവധി പേർ മരിച്ചിട്ടുണ്ടെന്നും, ഇതിനു പരിഹാരം കാണേണ്ട സമയം അതിക്രമിച്ചെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു.
സംഭവത്തെ തുടർന്ന് നാട്ടുകാരുടെ ഭാഗത്തു നിന്നും വലിയ പ്രതിഷേധം ഉയർന്നു. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് എസ് പി എത്തി രംഗം ശാന്തമാക്കാൻ ശ്രമിക്കുന്നു.