Top Stories
ജ്ഞാനപീഠ പുരസ്കാരം അക്കിത്തം അച്യുതൻ നമ്പൂതിരിക്ക്
ന്യൂഡൽഹി: അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരം. മലയാളത്തിന് ലഭിക്കുന്ന ആറാമത്തെ ജ്ഞാനപീഠ പുരസ്കാരമാണിത്. കവി ജി ശങ്കരക്കുറുപ്പാണ് മലയാളത്തിലേക്ക് ആദ്യമായി ജ്ഞാനപീഠ പുരസ്കാരം കൊണ്ടുവരുന്നത്. തകഴി, എസ്കെ പൊറ്റക്കാട്, എംടിവാസുദേവൻനായർ, ഒഎൻവി കുറുപ്പ് എന്നിവരാണ് ഇതിനു മുമ്പ് ജ്ഞാനപീഠം നേടിയ മലയാളികളാണ്.ഏറ്റവും ഒടുവിൽ മലയാളത്തിൽ ജ്ഞാനപീഠം ലഭിച്ചത് ഒ.എൻ.വി കുറുപ്പിനായിരുന്നു.
2017ൽ അക്കിത്തത്തെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതി. കേന്ദ്ര-സംസ്ഥാന സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം എന്നിവയും അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ലഭിച്ചിട്ടുണ്ട്.