Top Stories
ദൃശ്യങ്ങൾ ദിലീപിന് കാണാം കൈമാറാനാകില്ല, സുപ്രീം കോടതി
ന്യൂഡൽഹി: നടി ആക്രമിക്കപ്പെട്ട കേസിൽ ദൃശ്യങ്ങളടങ്ങുന്ന മെമ്മറി കാർഡിന്റെ പകർപ്പ് കൈമാറണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.അതേ സമയം ദൃശ്യങ്ങൾ ദിലീപിന് പരിശോധിക്കാമെന്നും കോടതി അറിയിച്ചു.
ദൃശ്യങ്ങളുടെ പകർപ്പാവശ്യപ്പെട്ട് ദിലിപ് നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
മെമ്മറി കാർഡ് നൽകുന്നത് ഇരയുടെ സ്വകാര്യത ഹനിക്കലാണെന്ന് നടിയും സംസ്ഥാനസർക്കാരും വാദിച്ചപ്പോൾ, അത് രേഖയാണെങ്കിൽ പകർപ്പുലഭിക്കേണ്ടത് തന്റെ അവകാശമാണെന്ന് ദിലീപും വാദിച്ചിരുന്നു.
നടിയുടെ സ്വകാര്യത പരിഗണിച്ചുകൊണ്ടാണ് ദൃശ്യങ്ങൾ രേഖകളാണെങ്കിലും കൈമാറേണ്ടതില്ലെന്ന നിലപാട് കോടതി സ്വീകരിച്ചത്. മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്ന് നിർദേശിച്ച കോടതി ദൃശ്യങ്ങൾ ദിലീപിനോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കാണാമെന്നും ഉത്തരവിട്ടു.