Top Stories

യുവാവിനെ പോലീസ് എറിഞ്ഞുവീഴ്ത്തിയ സംഭവം,എസ്. ഐ, സിപിഒ എന്നിവരുടെ ഭാഗത്തുനിന്നുമുണ്ടായത് കുറ്റകരമായ അനാസ്ഥ-ഡി.വൈ.എസ്.പി

കൊല്ലം : കൊല്ലം കടയ്ക്കലിൽ വാഹന പരിശോധനക്കിടെ പോലീസ്  ബൈക്കിൽ വന്ന യുവാവിനെ ചൂരൽ കൊണ്ട് എറിഞ്ഞുവീഴ്ത്തിയ സംഭവത്തിൽ ഡി.വൈ എസ് പിയുടെ അന്വേഷണ റിപ്പോർട്ട് കൊല്ലം റൂറൽ എസ്പിക്ക് കൈമാറി.പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും, എസ്.ഐ യുടെ ഭാഗത്തുനിന്നും  കുറ്റകരമായ അനാസ്ഥയാണുണ്ടായതെന്ന്  റിപ്പോർട്ടിൽ പറയുന്നു.

ബൈക്ക് നിർത്താനായി CP0 ചന്ദ്രമോഹൻ റോഡിൽ കയറി നിന്ന്ചൂരൽ വീശി.ബൈക്കിന്റെ മുന്നിലേക്ക് ചൂരൽ വീശിയതിനാൽ
നിയന്ത്രണം വിട്ട ബൈക്ക് കാറിൽ ഇടിച്ചു. എന്നാണ് ഡി വൈ എസ് പി യുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

പരിശോധനയ്ക്ക് ചൂരൽ ഉപയോഗിച്ചത് തെറ്റാണെന്നും
ചൂരൽ ഉപയോഗിക്കുന്നത് കണ്ടിട്ടും വാഹന പരിശോധനയ്ക്ക് നേതൃത്വം നൽകിയ എസ് ഐ തടഞ്ഞില്ലന്നുമുള്ള ഗുരുതരമായ വീഴ്ചകൾ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ലാത്തിക്കൊണ്ടെറിഞ്ഞു വീഴ്ത്തിയെന്ന ആരോപണം തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു.

എസ്.ഐ ഷിബു ലാലിനും സി പി ഒ  ചന്ദ്രമോഹനുമെതിരെ വകുപ്പുതല അന്വേഷണം നടത്തും.

വ്യാഴാഴ്ചയായിരുന്നു കൊല്ലം കടക്കലിൽ വാഹനപരിശോധനയ്ക്ക് നിന്ന സി പി ഒ അമിത വേഗതയിൽ ബൈക്കിൽ വന്ന യുവാവിനെ ചൂരൽ കൊണ്ട് എറിഞ്ഞു വീഴ്ത്തിയത്. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

വാഹനപരിശോധനയിൽ പാലിക്കേണ്ട നടപടിക്രമങ്ങളെ ക്കുറിച്ച് കഴിഞ്ഞ ആഴ്ച ഹൈക്കോടതിയുടെ കർശന നിർദ്ദേശം വന്നതിനു പിന്നാലെയാണ്, റോഡിന്റെ നടുക്ക് കയറിനിന്ന് പോലീസ് യുവാവിനെ ചൂരൽ കൊണ്ട് എറിഞ്ഞു വീഴ്ത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button