Top Stories

സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള  ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ടുള്ള  ഉത്തരവിറക്കി.സംസ്ഥാനത്ത് 2020ജനുവരി മുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ തുടർന്നാണ് ഉത്തരവിറക്കിയത്. ഉത്തരവ് നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവരെ ഏല്‍പ്പിച്ചു.

2020 ജനുവരി 1 മുതലാണ് പ്ലാസ്റ്റിക്കിന് പൂര്‍ണ്ണനിരോധനം ഏര്‍പ്പെടുത്തുന്നത്. നിയമം ലംഘിക്കുന്നവര്‍ക്ക് 10000 രൂപയാണ് ആദ്യതവണ പിഴ ഈടാക്കുന്നത്. രണ്ടാംവട്ടം 25000 രൂപയും വീണ്ടും ആവര്‍ത്തിച്ചാല്‍ 50000 രൂപയുമാണ് പിഴ തുക.

നിരോധനത്തില്‍ നിന്നും ആരോഗ്യ, കയറ്റുമതി മേഖല അടക്കം 3 വിഭാഗത്തെ ഒഴിവാക്കി. ആരോഗ്യരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍, ഉപകരണങ്ങള്‍, കയറ്റുമതിക്ക് നിര്‍മിച്ച ബാഗ്, ഇതര വസ്തുക്കള്‍, സംസ്‌കരിക്കാവുന്ന പ്ലാസ്റ്റിക് (കംപോസ്റ്റബിള്‍ പ്ലാസ്റ്റിക്) ഉപയോഗിച്ചുള്ള വസ്തുക്കള്‍ എന്നിവ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. നിരോധിക്കുന്നവയ്ക്കു പകരം ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ വ്യവസായ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വ്യവസായ പാര്‍ക്കുകളിലെ 5 % ഭൂമി മാലിന്യസംസ്‌കരണത്തിന് നീക്കിവയ്ക്കം. സംസ്‌കരണ സംവിധാനം ആരംഭിക്കാന്‍ സ്ഥലം നാമമാത്ര വിലയ്ക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ബിവ്‌റേജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി എന്നിവര്‍ പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരിച്ചെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button