News

പത്താം ക്ലാസുകാരിയെ മുത്തശ്ശിയുടെ ഒത്താശയോടെ പീഢിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം : കൊല്ലം ഏരൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഢിപ്പിച്ച  ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏഴംകുളം വനജാ മന്ദിരത്തില്‍ ഗണേശാണ് (23) പൊലീസ് പിടിയിലായത്. കുട്ടിയുടെ അച്ഛന്റെ അമ്മയേയും പോക്‌സോ കേസില്‍ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കുട്ടിയുടെ അച്ഛന്റെ അമ്മയുടെ  ഒത്താശയോടെയാണ് പീഢനം നടന്നിരുന്നത്. പല തവണ പെണ്‍കുട്ടിയെ ഗണേശ് ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗണേശിന്റെ വീട്ടില്‍ വെച്ചും സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയിലും, അച്ഛമ്മയുടെ വീട്ടില്‍ വെച്ചും പലവട്ടങ്ങളിലായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നു. സംഭവത്തെ കുറിച്ച് അറിവുണ്ടായിരുന്ന അച്ഛമ്മ ഇതിന് എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുകയായിരുന്നു.

പിടിയിലായ പെണ്‍കുട്ടിയുടെ മുത്തശ്ശി പതിവായി യാത്ര ചെയ്യാറുള്ള ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് അറസ്റ്റിലായ ഗണേശ്. അച്ഛന്റെ മദ്യപാനം മൂലം ചൈല്‍ഡ് ലൈനിന്റെ നേതൃത്വത്തില്‍ പുനരധിവാസ കേന്ദ്രത്തിലാകയിരുന്ന വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പുനരധിവാസ കേന്ദ്രത്തില്‍ നിന്നും
കുട്ടിയുടെ മുത്തശ്ശി ഏറ്റെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button