Top Stories

മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ്  നൽകി.

ഡൽഹി : മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാൻ പൊതുമാപ്പ്  നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

വ്യത്യസ്ത കേസുകളില്‍ ഒമാനില്‍ തടവുശിക്ഷ അനുഭവിച്ചു വന്ന മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 പേര്‍ക്കാണ് പൊതുമാപ്പ് ലഭിച്ചത്. ഒമാന്റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യക്കാരായ തടവ്കാര്‍ക്ക് പൊതുമാപ്പ് നല്‍കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.നവംബർ 18 ആണ് ഒമാൻ ദേശീയ ദിനമായി ആചരിക്കുന്നത്.

മലപ്പുറം സ്വദേശി രമേശന്‍  കിനാത്തെരിപറമ്പിൽ, തിരുവനന്തപുരം സ്വദേശി ഷിജു ഭുവനചന്ദ്രന്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവരാണ് പൊതുമാപ്പ് ലഭിച്ച മലയാളികള്‍. രമേശന്‍ കിനാത്തെരിപറമ്പിൽ, പ്രേംനാഥ് പ്രീതേഷ് കറുപ്പത്ത് എന്നിവര്‍ക്ക് ഒരു വര്‍ഷം തടവും ഷിജു ഭുവന ചന്ദ്രന് 10 വര്‍ഷം തടവ് ശിക്ഷയുമാണ് ലഭിച്ചത്. കൊലപാതക കേസിലാണ് ഷിജു ഭുവന ചന്ദ്രൻ ശിക്ഷയനുഭവിച്ചിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button