Top Stories
LSD പോലുള്ള ലഹരിവസ്തുക്കൾ ചില സിനിമാ സെറ്റുകളിൽ ഉപയോഗിക്കപ്പെടുന്നു
തിരുവനന്തപുരം: എൽ.എസ്.ഡി. (ലൈസർജിക്ക് ആസിഡ് ഡൈഈഥൈൽ അമൈഡ്) പോലുള്ള മാരക ലഹരിവസ്തുക്കൾ ചില സിനിമാ സെറ്റുകളിൽ ഉപയോഗിക്കപ്പെടുന്നതായി എക്സൈസ് വകുപ്പ്. അന്തരീക്ഷ ഊഷ്മാവിൽപോലും ലയിക്കുന്നസ്റ്റാമ്പ് രൂപത്തിലുള്ള എൽ.എസ്.ഡിക്കാണ് കൂടുതൽ ആവശ്യക്കാർ. സ്റ്റാമ്പിന്റെ ഒരു ഭാഗം നീക്കി നാവിനടിയിൽ വെച്ചാൽ ലഹരി ലഭിക്കും.
സാങ്കേതിക പ്രവർത്തകരിലും സഹായികളിലുംപെട്ട ഒരു വിഭാഗമാണ് മയക്കുമരുന്ന് കടത്തുകാരാകുന്നത്. സിനിമാപ്രവർത്തകരുടെ സഹായം ഉണ്ടങ്കിൽ മാത്രമേ ഇവരെ കണ്ടെത്താൻ കഴിയു എന്ന് എക്‌സൈസ് പറയുന്നു. ഇത്തരം കേസുകളിൽ തെളിവുണ്ടാക്കുക ബുദ്ധിമുട്ടാണ്. ചില സിനിമാ സെറ്റുകളിൽ കടന്ന് പരിശോധിക്കുന്നതിനും പരിമിതികളുണ്ടന്നും എക്‌സൈസ് സൂചിപ്പിക്കുന്നു.