Month: November 2019

  • Special Story
    Photo of കാസറഗോഡിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതാനൊരുങ്ങി ഭക്ഷണക്കമ്മിറ്റി

    കാസറഗോഡിന്റെ ഭക്ഷണപ്പെരുമ വിളിച്ചോതാനൊരുങ്ങി ഭക്ഷണക്കമ്മിറ്റി

    കാസറഗോഡ് : കാസര്‍കോടന്‍ മണ്ണില്‍ കൗമാര കലാമേളയ്ക്ക് അരങ്ങുണരാന്‍ ഇനി  ഏഴു ദിനങ്ങള്‍ കൂടി മാത്രം. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം കാസര്‍കോടന്‍ മണ്ണില്‍ വിരുന്നെത്തുന്ന കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങളിൽ ആദ്യം ശ്രദ്ധ നേടുന്നത് ഭക്ഷണക്കമ്മിറ്റിയാണ്.ഭക്ഷണകാര്യത്തിൽ ഒരു കുറവും വരുത്താതെ അതിഥികളെയെല്ലാം  സന്തോഷത്തോടെ യാത്രയാക്കാനുള്ള ഒരുക്കത്തിലാണ് ഭക്ഷണ കമ്മറ്റി.മത്സരം കഴിഞ്ഞ് തിരിച്ചു പോകുന്ന മത്സരാര്‍ത്ഥികളെ ആരെയും വെറും വയറോടെ ഭക്ഷണക്കമ്മറ്റി തിരിച്ചു വിടില്ല. കൈകളില്‍ പൊതിച്ചോറും നല്‍കി, കരുതലോടെ മാത്രമേ കലാ നഗരിയില്‍ നിന്നും യാത്ര അയക്കു. ഭക്ഷണപ്പുരയിലെത്തുന്ന എല്ലാപേര്‍ക്കും വയറു നിറയെ ഉണ്ണാനുള്ള സൗകര്യം ഒരുങ്ങുകയാണ്. 27ന് പാലുകാച്ചല്‍ ചടങ്ങിന് ശേഷം ഭക്ഷണപ്പുര ഉണരും. മലബാറിന്റെ രുചിക്കൂട്ടുകള്‍ക്കൊപ്പം തുളുനാടന്‍ സീറയും, ഹോളിഗയും മത്സരാര്‍ത്ഥികള്‍ക്ക് ആസ്വദിക്കാം. പാല്‍പായസം, പ്രഥമന്‍ തുടങ്ങി പായസങ്ങളുടെ നീണ്ട നിര തന്നെ സദ്യയിലുണ്ടാകും. പ്രഭാത ഭക്ഷണത്തിന് ഇടിയപ്പവും ഇഷ്ടുവും കൊഴക്കട്ടയും മറ്റ് കേരളീയ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തും.

    Read More »
  • Top Stories
    Photo of ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം, ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു

    ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവം, ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു

    ന്യൂഡൽഹി: ബത്തേരിയിലെ ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂൾ  വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ ഇടപെടുന്നു. വിഷയത്തിൽ റിപ്പോർട്ട് തേടി ജില്ലാ കളക്ടർക്കും പോലീസ് മേധാവിയ്ക്കും നോട്ടീസയയ്ക്കാൻ കമ്മിഷൻ തീരുമാനിച്ചു. സംഭവത്തിൽ അനാസ്ഥ കാണിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അംഗം  യശ്വന്ത് ജയിൻ അറിയിച്ചു. ആവശ്യമുണ്ടെങ്കിൽ കമ്മിഷൻ സ്കൂൾ സന്ദർശിച്ച് തെളിവുകൾ സ്വീകരിക്കുമെന്നും സംഭവം അതീവ ഗൗരവമായാണ് സമീപിക്കുന്നതെന്നും കമ്മിഷൻ വ്യക്തമാക്കി.

    Read More »
  • Top Stories
    Photo of പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഒരുങ്ങി യെദിയൂരപ്പ

    പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ ഒരുങ്ങി യെദിയൂരപ്പ

    ബെംഗളൂരു: ഇസ്ലാമിക സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിനെയും, കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റിയേയും  നിരോധിക്കുന്നതിനുള്ള നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംഎല്‍എ തന്‍വീര്‍ സെയ്തിനു നേരെ നടന്ന ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്നു സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് യെദിയുരപ്പ സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കിയിരുന്നു. അടുത്ത മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു മന്ത്രി ആര്‍. അശോക് പറഞ്ഞു. പിഎഫ്‌ഐ, കെഎഫ്ഡി എന്നീ സംഘടനകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. പിഎഫ്‌ഐയുടെ രാഷ്ട്രീയ സംഘടനയാണ് എസ്ഡിപിഐ. അതിനാല്‍ ഈ മൂന്നു സംഘടനകളെയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. താലിബാനെപ്പോലുള്ള ഭീകരസംഘടനകള്‍ക്ക് തുല്യമാണ് പിഎഫ്‌ഐ, കെഎഫ്ഡി സംഘടനകളെന്ന് ടൂറിസം മന്ത്രി സി.ടി. രവി പറഞ്ഞു. തന്‍വീര്‍ സെയ്തിനെ ആക്രമിച്ച കേസില്‍ പ്രതി ഫര്‍ഹാന്‍ പാഷയെ സ്ഥലത്തു നിന്നു തന്നെ പിടികൂടിയിരുന്നു. ഇയാള്‍ പിഎഫ്‌ഐ, എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന് പോലീസ് കണ്ടെത്തി. എംഎല്‍എയെ കുത്തിയ കേസിലെ പ്രതിക്ക് പരിശീലനം ലഭിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം കേരളത്തിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അടുത്ത സമയത്ത് കേരളത്തില്‍ എസ്ഡിപിഐക്കാര്‍ പ്രതികളായ ചാവക്കാടും കണ്ണൂരും നടന്ന കൊലപാതകങ്ങളിലും സമാനമായ രീതിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് കുത്തേറ്റിരുന്നു. മൈസുരു ഡെപ്യൂട്ടി കമ്മീഷണര്‍ എം. മുത്തുരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

    Read More »
  • Top Stories
    Photo of വ്യാജ സട്ടിഫിക്കറ്റിലൂടെ IAS, തഹസിൽദാർക്കെതിരെ അന്വേഷണം

    വ്യാജ സട്ടിഫിക്കറ്റിലൂടെ IAS, തഹസിൽദാർക്കെതിരെ അന്വേഷണം

      തിരുവനന്തപുരം : വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ആരോപണ വിധേയനായ തലശേരി സബ് കലക്ടർ ആസിഫ് കെ യൂസഫിന് ഐ.എ.എസ് നേടാനായി വ്യാജ വരുമാന സർട്ടിഫിക്കറ്റ് നൽകിയ തഹസീൽദാർക്കെതിരെ വിജിലൻസ് അന്വേഷണം. കൈക്കൂലി വാങ്ങിയാണോ സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് വിജിലൻസ്  പരിശോധിക്കുന്നത്. തലശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ് വ്യാജ വരുമാന സർട്ടിഫിക്കറ്റും സാമ്പത്തിക വിവരങ്ങളും കാണിച്ചാണ് ഒ.ബി.സി സംവരണത്തിൽ ഐ. എ. എസ് സ്വന്തമാക്കിയതെന്ന് വകുപ് തല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 25 ലക്ഷത്തിന് മുകളിൽ കുടുംബത്തിന് വാർഷിക വരുമാനമുണ്ടായിട്ടും പരമാവധി രണ്ടര ലക്ഷം എന്നാണ് ആസിഫ് കാണിച്ചത്. ഒരു ലക്ഷത്തി എൺപതിനായിരമാണ് വാർഷിക വരുമാനമെന്ന് സാക്ഷ്യപ്പെടുത്തി എറണാകുളം കണയന്നൂർ തഹസീൽദാർ നൽകിയ വരുമാന സർട്ടിഫിക്കറ്റാണ് ഇതിന് തെളിവായി ആസിഫ് ഹാജരാക്കിയത്. ഈ സർട്ടിഫക്കറ്റ് തെറ്റാണന്ന് എറണാകുളം കലക്ടർ എസ്. സുഹാസ് റിപ്പോർട്ട് നൽകിയതോടെയാണ് ചീഫ് സെക്രട്ടറി വിജിലൻസ് പരിശോധനക്ക് നിർദേശം നൽകിയത്. ഇതിന് പിന്നിൽ ഉന്നത സ്വാധീനമോ സാമ്പത്തിക ഇടപാടുകളോ ഉണ്ടോ എന്നാണ് വിജിലൻസ് പരിശോധിക്കുന്നത്. ആസിഫിനെതിരായ അന്വേഷണ റിപ്പോർട്ട് ചീഫ് സെക്രട്ടറി ഉടൻ കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് കൈമാറും  ശേഷമാവും ആസിഫിനെതിരായ തുടർ നടപടികൾ കേന്ദ്രം സ്വീകരിക്കുക.

    Read More »
  • Top Stories
    Photo of ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും

    ചിദംബരത്തെ ഇന്ന് ചോദ്യം ചെയ്യും

    ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ പി ചിദംബരത്തെ ഇന്നും നാളെയും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.തീഹാര്‍ ജയിലില്‍ വച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ചിദംബരത്തെ ചോദ്യം ചെയ്യുക.രാവിലെ 10 മുതല്‍ ഒന്നരവരെയും രണ്ടരമുതല്‍ നാല് മണിവരെയും ചോദ്യം ചെയ്യാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

    Read More »
  • News
    Photo of ഡെങ്കിപ്പനി, ഉമ്മൻ‌ചാണ്ടി ആശുപത്രിയിൽ

    ഡെങ്കിപ്പനി, ഉമ്മൻ‌ചാണ്ടി ആശുപത്രിയിൽ

    തിരുവനന്തപുരം: ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി ബാധിച്ച് വിശ്രമത്തിലായതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മൻചാണ്ടി നിയമസഭയിൽ എത്തിയിരുന്നില്ല. പനി കടുത്തതിനെ തുടർന്ന് ആശുപത്രിയിൽ കൂടുതൽ പരിശോധനകൾനടത്തിയപ്പോഴാണ്  ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

    Read More »
  • Top Stories
    Photo of നെതന്യാഹു അഴിമതി കുരുക്കിൽ

    നെതന്യാഹു അഴിമതി കുരുക്കിൽ

    ജെറുസലേം: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അഴിമതിക്കുറ്റം ചുമത്തപ്പെട്ടു. പ്രധാനമന്ത്രിയ്‌ക്കെതിരെ അറ്റോര്‍ണി ജനറല്‍ അവിചായ് മെന്‍ഡല്‍ബ്ലിറ്റ് മൂന്ന്  കേസുകളിലായി കൈക്കൂലി, തട്ടിപ്പ്, വിശ്വാസ വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും ഭാര്യ സാറയും 260,000 ഡോളറിലധികം വില വരുന്ന ആഡംബര വസ്തുക്കള്‍ രാഷ്ട്രീയ ആനുകൂല്യങ്ങള്‍ക്ക് പകരമായി സ്വീകരിച്ചുവെന്നും അനുകൂല വാര്‍ത്തകള്‍ക്ക് പകരമായി രണ്ട് മാധ്യമ കമ്പനികള്‍ക്ക് പ്രത്യുപകാരം ചെയ്തുവെന്നും കാണിച്ചാണ് കേസുകള്‍ ചുമത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ അഭിഭാഷകരുടെ നാല് ദിവസത്തെ വാദം കേട്ടശേഷമാണ് അറ്റോര്‍ണി ജനറല്‍ നെതന്യാഹുവിനെതിരെ അഴിമതി കുറ്റം ചുമത്താൻ തീരുമാനിച്ചത്.

    Read More »
  • News
    Photo of 2020 ജനുവരി മുതൽ പ്ലാസ്റ്റിക് നിരോധനം

    2020 ജനുവരി മുതൽ പ്ലാസ്റ്റിക് നിരോധനം

    തിരുവനന്തപുരം : ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് നിരോധിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

    Read More »
  • News
    Photo of ടിപ്പർ ലോറി ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

    ടിപ്പർ ലോറി ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

    പൂവാർ : ഓലത്താന്നിയിൽ ടിപ്പർ ലോറിയിടിച്ച് അദ്ധ്യാപിക കൊല്ലപ്പെട്ടു. ഉച്ചക്കട എസ്.എസ് നിവാസിൽ ബിന്ദു കെ നായർ ആണ് കൊല്ലപ്പെട്ടത്. നെയ്യാറ്റിൻകര GR പബ്ലിക് സ്കൂളിലെ അധ്യാപികയാണ് ബിന്ദു. ലോറി ഇടിച്ച് ഏറെനേരം റോഡിൽകിടന്നതിനു ശേഷമായിരുന്നു ബിന്ദുവിനെ നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിൽ എത്തിച്ചത്. സ്കൂൾ ദിവസങ്ങളിൽ രാവിലെ 8 മണിമുതൽ 10 മണിവരെ ടിപ്പർ ലോറി ഓടാൻ പാടില്ല എന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനിക്കെയാണ് ടിപ്പർ ഇടിച്ച് അദ്ധ്യാപിക ദാരുണമായി കൊല്ലപ്പെടുന്നത്. ലോറി ഡ്രൈവർ രാജീവിനെ പോലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടു.

    Read More »
  • Cinema
    Photo of ഷെയ്ൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്

    ഷെയ്ൻ നിഗമിന് മലയാള സിനിമയിൽ വിലക്ക്

    ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ഷെയ്ൻ നിഗമിനെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ, താര സംഘടന എഎംഎംഎയെ അറിയിച്ചു.

    Read More »
Back to top button