Month: November 2019
- Cinema
ഷെയ്ൻ നിഗം തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാർ
ഷെയ്ൻ നിഗമിനെതിരെ ഗണേഷ് കുമാർ. ഷെയ്ൻ തലമൊട്ടയടിച്ചത് തോന്നിയവാസമാണെന്ന് ഗണേഷ് കുമാർ. അഹങ്കരിച്ചാൽ ഷെയ്ൻ മലയാള സിനിമയിൽ നിന്ന് പുറത്തുപോകുമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഷെയ്ൻ പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തി. അച്ചടക്കമില്ലാത്തവരെ താരസംഘടന എഎംഎംഎ പിന്തുണയ്ക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സിനിമാ സെറ്റുകളിൽ ലഹരി ഉപയോഗം കൂടുതലാണെന്നും എക്‌സൈസും പൊലീസും ഇക്കാര്യം പരിശോധിക്കണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിൽ തന്നെ സഹായിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയായ എഎംഎംഎക്ക് ഷെയ്ൻ നിഗം കത്തയച്ചു. തന്റെ ഭാഗം കൂടി കേൾക്കണമെന്ന് ഷെയ്ൻ കത്തിൽ ആവശ്യപ്പെട്ടു.
Read More » - News
കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴ, മൂന്ന് ജില്ലകളിൽ യെല്ലോ അലെർട്ട്
തിരുവനന്തപുരം:കേരളത്തിൽ നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഈ മാസം 30 ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യപിച്ചു. ഡിസംബർ ഒന്നിന് ഇടുക്കി, എറണാകുളം, വയനാട് ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഈ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » - Spiritual
വ്യാഴ മാറ്റത്തെ ഭയക്കേണ്ടതില്ല, ഒരു രൂപാ പോലും ചിലവില്ലാതെ വ്യാഴ ദോഷങ്ങൾക്ക് പരിഹാരം കാണാം.
വ്യാഴം 12 വർഷങ്ങൾക്കു ശേഷം സ്വന്തം രാശിയായ ധനുരാശിയിലേക്ക് പ്രവേശിച്ചിരിക്കുന്നു. തന്മൂലം ഇടവം, കർക്കിടകം, കന്നി, തുലാം, ധനു, മകരം, മീനം തുടങ്ങിയ രാശികളിൽ പെട്ട നക്ഷത്രങ്ങൾക്ക് ദോഷ കാലമാണെന്നുള്ള വ്യാപകമായ പ്രചാരണത്തിൽ മനസ്സമാധാനം നഷ്ടപ്പെട്ട ധാരാളം ആളുകൾ, ജോതിഷാലങ്ങളിലും, പരിഹാരക്രിയകളിലും ധാരാളം സമയവും പണവും ചിലവഴിക്കുന്നുണ്ട്. സത്യത്തിൽ ഈ വ്യാഴമാറ്റത്തെ പരിഭ്രാന്തിയോടെ കൂടിക്കണ്ട് പണം ചെലവഴിക്കേണ്ട കാര്യമൊന്നുമില്ലെന്ന് വ്യക്തമാക്കുകയാണ് ജ്യോതിഷ പണ്ഡിതൻ ഡോക്ടർ ഗോപാലകൃഷ്ണ ശർമ.
Read More »