Month: November 2019
- Cinema
ശ്രീകുമാർ മേനോന്റെ വീട്ടിൽ പോലീസ് റെയ്ഡ്
പാലക്കാട് : മഞ്ജുവാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോന്റെ വീട്ടിലും ഓഫീസിലും പൊലീസ് റെയ്ഡ് നടത്തി. ശ്രീകുമാർ മേനോന്റെ പാലക്കാട്ടെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ശ്രീകുമാർ മേനോനെതിരായ പരാതിയിൽ നടി മഞ്ജുവാര്യരുടെ രഹസ്യമൊഴി അന്വേഷണസംഘം നേരത്തെ ചാവക്കാട് മജിസ്ട്രേട്ട് കോടതിയിൽ രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാർ മേനോനിൽ നിന്ന് വധഭീഷണിയുണ്ടെന്നും ഔദ്യോഗികാവശ്യങ്ങൾക്കായി നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് ഭയപ്പെടുന്നു എന്നുമായിരുന്നു മഞ്ജുവിന്റെ പരാതി. മോഹൻലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയൻ എന്ന ചിത്രത്തിന് ശേഷം തനിക്ക് നേരെ സോഷ്യൽമീഡിയയിൽ നടക്കുന്ന ആക്രമണത്തിന് പിന്നിൽ ശ്രീകുമാർ മേനോനും ഇയാളുടെ ഒരു സുഹൃത്തുമാണെന്ന് പരാതിയിൽ മഞ്ജു ആരോപിച്ചിരുന്നു.
Read More » - News
സ്കൂൾ വളപ്പിൽ ടൂറിസ്റ്റു ബസിന്റെ അഭ്യാസപ്രകടനം, ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു
കൊല്ലം :കൊട്ടാരക്കര വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ 24 ന് ടൂർ പോകുന്നതിനു മുന്നോടിയായി അപകടമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റു ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്യ്തു. ടൂറിസ്റ്റു ബസും പോലീസ് കസ്റ്റഡിയിൽ എടുത്തു. താഴത്ത് കുളക്കട സ്വദേശി രഞ്ജു ആണ് അറസ്റ്റിൽ ആയത്. ആകടപരമായ രീതിയിൽ വാഹനം ഓടിച്ചതിന് രഞ്ജുവിന്റെ പേരിൽ കേസ് ചാർജ് ചെയ്തന്നും തുടർ നടപടികൾ ആലോചിച്ചു തീരുമാനിക്കുമെന്നും പുത്തൂർ പോലീസ് അറിയിച്ചു.
Read More » - News
വടകരയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു
വടകര: വടകര കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ പെട്രോൾ ടാങ്കർ മറിഞ്ഞു. ടാങ്കറിൽ നിന്ന് പെട്രോൾ ചോർച്ച ഉണ്ടായിട്ടുണ്ട് . വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചോളം അഗ്നിശമന സേനാ യൂണിറ്റുകളുടെ ശ്രമഫലമായി ഒരു പരിധിവരെ ചോർച്ച തടയാൻ സാധിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അൽപസമയത്തിനകം തന്നെ ചോർച്ച പൂർണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതർ അറിയിച്ചു. റോഡിൽ പെട്രോൾ പരന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിർത്തിവെച്ച് വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്.
Read More » - News
പന്ത്രണ്ടു വിളക്ക് , ഓച്ചിറയിൽ ഇന്ന് ഗതാഗത നിയന്ത്രണം
ഓച്ചിറ :ഓച്ചിറ പന്ത്രണ്ട് വിളക്ക് പ്രമാണിച്ച് ഇന്ന് ഓച്ചിറയിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി.
Read More » - News
ഷെഹ്‌ല സംഭവം, കൂട്ട സ്ഥലം മാറ്റ ആവശ്യവുമായി അധ്യാപകർ
ബത്തേരി : സ്ഥലംമാറ്റം ആവശ്യപ്പെട്ട് സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരും പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് കത്ത് നൽകി. ഷെഹ്‌ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച കേസിൽ അധ്യാപകർക്കെതിരെ ജനവികാരം ഉയരുന്നതിന്റെ പശ്ചാത്തലത്തിലാണ് അധ്യാപകരെല്ലാവരും സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരിക്കുന്നത്. സ്കൂളിൽ തുടർന്ന് പഠിപ്പിക്കാൻ മാനസികമായി ബുദ്ദിമുട്ടുണ്ടാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അധ്യാപകർ കൂട്ട സ്ഥലം മാറ്റത്തിന് അപേക്ഷിച്ചിരിക്കുന്നത്. യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 26അധ്യാപകരും ഹയർസെക്കന്ററിയിൽ 10 അധ്യാപകരുമാണ് സർവജന സ്കൂളിൽ ഉള്ളത്. സസ്‌പെൻഷനിൽ ഉള്ള മൂന്ന് അധ്യാപകർ ഒഴിച്ച് ബാക്കി എല്ലാവരും കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
Read More »