Month: November 2019
- News
കരുനാഗപ്പള്ളി തുപ്പാശ്ശേരിൽ ടെക്സ്റ്റൈൽസിൽ തീപിടുത്തം
വസ്ത്രവ്യാപാരശാലയിൽ തീപ്പിടുത്തം കൊല്ലം കരുനാഗപ്പള്ളി തുപ്പാശേരിൽ വസ്ത്രവ്യാപാരശാലക്ക് തീ പിടിച്ചു ഫയർഫോഴ്‌സ് തീ നിയന്ത്രണവിധേയമാക്കി കൊല്ലം, കായംകുളം, ചവറ, ശാസ്താകോട്ട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Read More » - News
തിരുവനന്തപുത്ത് വീട്ടിൽ തീപിടുത്തം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം:പി.എം.ജി.ക്കു സമീപം വികാസ് ലെയ്നിലെ വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാത്രി വീടിന്റെ മുകൾനിലയിൽനിന്നു തീയും പുകയും ഉയരുന്നതുകണ്ട് പരിസരവാസികളാണ് പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചത്. വീടിന്റെ മുകൾനിലയിലുള്ള കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. കമഴ്ന്നുകിടന്ന നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ല. പൂർണമായും കത്തി കരിഞ്ഞിരുന്നു.അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വീടിന്റെ വാതിൽ പൊളിച്ചാണ് ഉള്ളിൽ കടന്നത്.തീപിടിച്ച മുറിയും അകത്തുനിന്നു പൂട്ടിയിരുന്നു. ജനാലവഴി വെള്ളം ചീറ്റിയശേഷം കിടപ്പുമുറിയുടെ കതക് പൊളിച്ചാണ് ഉള്ളിൽ കടന്നത്. കട്ടിലിൽ അകത്തെ മുറികൾ പലതും പൂട്ടിയ നിലയിലായിരുന്നു. വൈദ്യുതി ബോർഡിലെ റിട്ടയേർഡ് ചീഫ് എൻജിനീയർ എ.ജയലത സ്റ്റാൻലി ജോസും ഭർത്താവുമാണ് ഇവിടെ താമസിച്ചിരുന്നത്. നാലുവർഷമായി വികാസ് ലെയ്നിലെ വി.എൽ-5 എന്ന വീട്ടിൽ ഇവർ താമസിച്ചിരുന്നെങ്കിലും പരിസരവാസികളുമായി ബന്ധം പുലർത്തിയിരുന്നില്ല. ദമ്പതിമാർക്ക് ഒരു മകൾ ഉള്ളതായി അയൽവാസികൾ പറയുന്നു. ആറുമാസം മുമ്പാണ് ജയലത വിരമിച്ചത്. നെയ്യാറ്റിൻകര തൊഴുക്കൽ കണ്ണവിള സ്വദേശിനിയാണ് ജയലത.
Read More » - News
സ്വകാര്യ ബസിൽ കടത്താൻശ്രമിച്ച 18 ലക്ഷം രൂപ പിടികൂടി
ഇടുക്കി: സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച 18 ലക്ഷം രൂപ പിടികൂടി. ഇടുക്കി നേര്യമംഗലം റൂട്ടില്‍ കട്ടപ്പനയില്‍ നിന്നും ആലുവയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം കണ്ടെത്തിയത്. അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ പ്രസാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശിയായ സോബിന്‍ ജോസഫ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. 2000 രൂപയുടെ 100 എണ്ണം വീതമുള്ള 8 കെട്ടുകളും 500 രൂപയുടെ 100 എണ്ണം വീതമുള്ള നാലു കെട്ടുകളുമാണ് പിടികൂടിയത്.
Read More » - News
അഞ്ചലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
കൊല്ലം: അഞ്ചലിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. മണലിപ്പറ്റ, ആയിരനെല്ലി വില്ലേജിൽ രേഷ്മ നിവാസിൽ രാജു (42) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ബന്ധുവിന് ഗുരുതര പരുക്കേറ്റു.
Read More » - News
ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തി
കൊല്ലം : കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ വാഹനമോടിച്ചതായി പരാതി. 24ാം തിയതിയായിരുന്നു സംഭവം വിനോദയാത്രക്ക് പോകുന്നതിനു തൊട്ടു മുന്നായി നടന്ന ആഹ്ലാദ പ്രകടനം ആയിരുന്നു കണ്ടുനിന്ന വിദ്യാർഥികളെയും അധ്യാപകരെയും ഭീതിയിൽ ആക്കിയത്.
Read More » - News
കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാര ചെമ്മീൻ കൃഷി
കൊല്ലം : ജനുവരിയിൽ കൊല്ലത്ത് വച്ച് നടക്കുന്ന കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന വിവിധ ഇനം കൃഷികളുടെ ഭാഗമായി മൺറോതുരുത്തിൽ ചെമ്മീൻ കൃഷി ആരംഭിച്ചു. സമ്മേളന പ്രതിനിധികൾക്ക് ഭക്ഷ്യാവശ്യത്തിനും അത് കഴിഞ്ഞ് ഉള്ള ഉൽപ്പന്നം വിവണനം നടത്തി ലഭിക്കുന്ന ലാഭം സമ്മേളന നടത്തിപ്പിന്റെ ചിലവിനായും ഉപയോഗിക്കുകയാണ് ലക്ഷ്യം.
Read More » - News
ചടയമംഗലത്ത് മൂന്നാംക്‌ളാസുകാരിയെ പീഡിപ്പിച്ച 54 കാരൻ അറസ്റ്റിൽ
കൊല്ലം : ചടയമംഗലത്ത് മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ മിഠായി നൽകി പീഡിപ്പിച്ച 54 കാരനെ അറസ്റ്റ്ചെയ്യ്തു. ഇട്ടിവ സ്വദേശി സലിം ആണ് അറസ്റ്റിലായത്.സി.ഐ സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്. കഴിഞ്ഞ 21 നായിരുന്നു കേസിനാസ്പദമായ സംഭവം.രാവിലത്തെ പഠനം കഴിഞ്ഞു മടങ്ങിവന്ന കുട്ടി മിഠായി വാങ്ങാൻ കടയിൽ എത്തിയപ്പോൾ കടക്കുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.തുടർന്ന് സ്കൂളിലെത്തിയ കുട്ടി രഹസ്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി സ്കൂളിൽ ക്ലാസ് റ്റീച്ചറോട് പറയുകയും റ്റീച്ചർ കുട്ടിയെ ആശുപത്രിയ്ലെത്തിക്കുകയും പരിശോദനകളിൽ കുട്ടി പീഡനത്തിനരയായതായി സ്ഥ്തികരിക്കുകയും ചെയ്തു.തുടർന്നാണ് റ്റീച്ചർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചത് ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read More »