Month: November 2019
- News
ഗൾഫ് നാടുകളിൽ മരിക്കുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തും
ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്ന പദ്ധതിയ്ക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തി. പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയർഇന്ത്യ എയര്‍ ഇന്ത്യാ എക്സിക്യൂട്ടിവ് ഡയറക്ടർ കാര്‍ഗോയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഗൾഫിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാൻ തൊഴിൽ ഉടമയുടേയോ, സ്‌പോൺസറിന്റെയോ, എംബസ്സിയുടേയോ സഹായം ലഭിക്കാതെ വരുന്നവര്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഗൾഫ് നാടുകളിൽ മരണമടയുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുവാൻ പലപ്പോഴും ബന്ധുക്കൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ അടക്കം നേരിടാറുണ്ട്. ഇതിനു പരിഹാരം എന്ന നിലയിൽ ആണ് മറ്റ് സഹായം ലഭിക്കാത്ത നിരാലംബര്‍ക്ക് ആശ്വാസമേകുന്ന സര്‍ക്കാര്‍ പദ്ധതി തുടങ്ങുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന മൃതദേഹം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവ്വീസ് മുഖേന മരണമടയുന്ന പ്രവാസി മലയാളികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്യും. ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൻ കീഴിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷ ഫോറവും വിശദവിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ് സൈറ്റായ www.norkaroots.org ൽ ലഭ്യമാകും കൂടുതൽ വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പരായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും മിസ്ഡ് കോൾ സേവനം), നമ്പരുകളിൽ നിന്നും ലഭിക്കും.
Read More » - News
സംസ്ഥാന സ്കൂൾ കലോത്സവം സ്പീക്കർ ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
കാസറഗോഡ് :കേരള സ്‌കൂള്‍ കലോത്സവം 28ന് പ്രധാന വേദിയായ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ സ്മാരക വേദിയില്‍ നിയമസഭ സ്പീക്കര്‍ പി ശ്രീരാമ കൃഷ്ണന്‍ ഉദ്ഘടനം ചെയ്യും. കലോത്സവത്തിന്റെ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനം ഘട്ടത്തിലേക്കെത്തിയെന്നും ഒരുക്കങ്ങള്‍ ഇന്ന് വൈകുന്നേരത്തോടെ പൂര്‍ത്തിയാവുമെന്നും സംഘാടക സമിതി ചെയര്‍മാനായ റവന്യൂ -ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
Read More »