Month: November 2019

  • ബിജെപിക്ക്‌ തിരിച്ചടി, മഹാരാഷ്ട്രയിൽ നാളെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

    ഡൽഹി : മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി.ഗവർണർ അനുവദിച്ച സമയം വെട്ടിച്ചുരുക്കിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.  ജസ്റ്റിസ് എൻ.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. നാളെ വൈകുന്നേരം 5 മണിക്ക് മുൻപ് വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണം, രഹസ്യ ബാലറ്റ് പാടില്ല, നടപടികൾ തത്സമയം സംപ്രേക്ഷണം ചെയ്യണം, ഗവർണർ ഉടൻതന്നെ പ്രൊട്ടേം സ്പീക്കറെ തിരഞ്ഞെടുക്കണമെന്നും ശേഷം എംഎൽഎ  മാരുടെ സത്യപ്രതിജ്ഞ നടത്തണമെന്നും എത്രയും പെട്ടെന്നുതന്നെ വിശ്വാസവോട്ടെടുപ്പ് പൂർത്തിയാക്കണമെന്നും സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.  

    Read More »
  • News
    Photo of ടെലിഗ്രാം ക്രിമിനലുകളുടെ സുരക്ഷിത താവളം

    ടെലിഗ്രാം ക്രിമിനലുകളുടെ സുരക്ഷിത താവളം

    കൊച്ചി:ടെലഗ്രാം മൊബൈൽ ആപ്പ് കൃമിനൽ പ്രവർത്തനങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്നു എന്ന് പോലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ടെലിഗ്രാം ക്രിമിനലുകളുടെ സുരക്ഷിത താവളമായി മാറിയെന്നും,  ടെലഗ്രാം പോലീസിന് യാതൊരു വിവരങ്ങളും കൈമാറുന്നില്ലന്നും  സത്യവാങ്മൂലത്തിൽ പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ടെലഗ്രാം ആപ് നിരോധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി അഥീന സോളമൻ നൽകിയ ഹർജിയിലാണ് സൈബർഡോം ഓപ്പറേഷൻ ഓഫീസർ എ. ശ്യാംകുമാർ സത്യവാങ്മൂലം നൽകിയത്.

    Read More »
  • മഹാരാഷ്ട്ര, വിശ്വാസ വോട്ടെടുപ്പ് എന്ന് നടക്കുമെന്ന് ഇന്നറിയാം

    ന്യൂഡൽഹി: മഹാരാഷ്ട്രയിൽ  എപ്പോൾ വിശ്വാസവോട്ട്  നടക്കുമെന്ന് ഇന്നറിയാം.ഫഡ്നാവിസിന്റെ സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് കാണിച്ച്  ത്രികക്ഷിസഖ്യം നൽകിയ ഹർജിയിൽ ചൊവ്വാഴ്ച രാവിലെ 10.30-ന് സുപ്രീംകോടതി വിധിപറയും. ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്നവിസിന് ഗവർണർ അനുവദിച്ച സമയം സുപ്രീംകോടതി വെട്ടിച്ചുരുക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം മാത്രമേ ഇന്നത്തെ കോടതിവിധിയിൽ വ്യക്തമാക്കു. തങ്ങൾക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയിൽ നടക്കേണ്ട  വിശ്വാസവോട്ടെടുപ്പാണെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച വിഷയം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി ഇന്നലെ വാദത്തിനിടയിൽ വ്യക്തമാക്കിയിരുന്നു.

    Read More »
  • Top Stories
    Photo of മലകയറാൻ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും സംഘവും, കൊച്ചിയിൽ വൻ പ്രതിഷേധം

    മലകയറാൻ തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും സംഘവും, കൊച്ചിയിൽ വൻ പ്രതിഷേധം

    കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. കഴിഞ്ഞ മണ്ഡല കാലത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണി ഉൾപ്പെടെ 4 പേർ സംഘത്തിലുണ്ട്പു. പുലർച്ചെ 5 മണിയോടെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇവർ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലെത്തി സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.

    Read More »
  • ബാങ്കുകളുടെ ഫണ്ട് അട്ടിമറി , കശുവണ്ടി ഫാക്ടറി ഉടമകൾ സമരത്തിലേക്ക്

    കൊല്ലം:ബാങ്കുകൾ കശുവണ്ടി മേഖലയോട് കാട്ടുന്ന അവഗണനക്കെതിരെ ഫാക്ടറികൾ അടച്ചിട്ടു സമരം നടത്താൻ ഫെഡറേഷൻ ഓഫ് കാഷ്യു പ്രൊസസ്സേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് തീരുമാനിച്ചു.

    Read More »
  • News
    Photo of തൃശ്ശൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം കാരണം മരിച്ചു

    തൃശ്ശൂർ സ്വദേശി ദുബായിൽ ഹൃദയാഘാതം കാരണം മരിച്ചു

    ദുബായ്: തൃശ്ശൂർ സ്വദേശിയായ യുവാവ് ദുബായിൽ അന്തരിച്ചു. പരേതനായ അത്രപ്പുള്ളി സന്തോഷ്കുമാറിന്റെ മകൻ സന്ദിജ്(24) ആണ്  താമസസ്ഥലത്തുവെച്ച് മരിച്ചത്.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. അൽ ഖയാം ബേക്കറിയിൽ ജീവനക്കാരനായിരുന്നു സന്ദിജ്. മൃതദേഹം ചൊവ്വാഴ്ച രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. രമാദേവിയാണ് സന്ദിജിന്റെ മാതാവ്.

    Read More »
  • സ്​ഫോടക വസ്​തുക്കൾ ഉപയോഗിച്ച്​ ഒറ്റയടിക്ക്​ കൊല്ലുന്നതല്ലേ ഇതിലും ഭേദം.സുപ്രീം കോടതി

    ന്യൂഡൽഹി: ഡൽഹി നഗരത്തിൽ  രൂക്ഷമായി തുടരുന്ന വായുമലിനീകരണം തടയാൻ നടപടിയെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ജനങ്ങളെ എന്തിനാണ്​ ഗ്യാസ് ചേംബറിൽ ജീവിക്കാൻ അനുവദിക്കുന്നത്​. ഇതിലും ഭേദം 15 ബാഗ്​ സ്​ഫോടക വസ്​തുക്കൾ ഉപയോഗിച്ച്​ ഒറ്റയടിക്ക്​ കൊല്ലുന്നതല്ലേയെന്നും കോടതി സോളിസിറ്റർ ജനറലിനോട് ചോദിച്ചു. ജസ്​റ്റിസ്​ അരുൺ മിശ്ര, ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ചാണ്​ ഹരജി​ പരിഗണിച്ചത്​. ‘വായുമലിനീകരണം മൂലം ദശലക്ഷകണക്കിന്​ ആളുകളുടെ ആയുസു കുറയുകയാണ്​. ജനങ്ങളെ ഇത്തരത്തിലാണോ പരിഗണിക്കേണ്ടത്​.പൗര​ൻമാരുടെ ആയുസ്​ കുറയ്ക്കാൻ ഒരു സർക്കാരിനെയും അനുവദിക്കില്ല’എന്നും കോടതി പറഞ്ഞു. പാടങ്ങളി​ലെ വൈക്കോൽ അവശിഷ്​ടങ്ങൾ കത്തിക്കുന്നതിനെതിരെ പഞ്ചാബ്​ സർക്കാർ​ എന്ത്​ നടപടിയാണ്​ എടുത്തതെന്ന്​ ചീഫ്​ സെക്രട്ടറിയോട്​ കോടതി ചോദിച്ചു. പഞ്ചാബ്​ കൃത്യമായ നടപടികളെടുക്കാത്തതിനാൽ ഡൽഹിയിലെ ജനങ്ങൾ പുക ശ്വസിച്ച്​ മരിക്കുകയും കാൻസർ അനുഭവിക്കുകയും ചെയ്യുന്നുവെന്നും കോടതി വിമർശിച്ചു. താഴെതട്ടിലുള്ളത്​ മുതൽ എല്ലാ സ്ഥാപനങ്ങൾക്കും വൻ പിഴ ഈടാക്കും. വായുമലിനീകരണവും പുകയും നിയന്ത്രിക്കാൻ 2018 ജനുവരിയിൽ സമിതി രൂപീകരിച്ചിട്ടും ഒരു നടപടിയും ഇതുവരെ കൈകൊണ്ടില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. മാലിന്യങ്ങൾ കത്തിക്കരുതെന്ന്​ സുപ്രീംകോടതി ഉത്തരവ്​ ഉണ്ടായിട്ടും എന്തുകൊണ്ട്​ അത്​ പാലിക്കുന്നി​ല്ല. മലിനീകരണപ്രശ്​നങ്ങളെ രാഷ്​ട്രീയവത്​കരിക്കരുതെന്നും കോടതി പറഞ്ഞു.

    Read More »
  • News
    Photo of അങ്കമാലിയിൽ കാർബൺഡൈയോക്സൈഡ് ടാങ്കർ മറിഞ്ഞു

    അങ്കമാലിയിൽ കാർബൺഡൈയോക്സൈഡ് ടാങ്കർ മറിഞ്ഞു

    അങ്കമാലി : അങ്കമാലി കൊരട്ടി ചിറങ്ങരയിൽ കാർബൺഡൈയോക്സൈഡു മായി വന്ന ടാങ്കർ ലോറി മറിഞ്ഞു ഡ്രൈവർക്കു പരിക്കേറ്റു. ചിറങ്ങരയിൽ യുടേൺ വരുന്ന ജംഗ്ഷനിൽ മറ്റൊരു വണ്ടി ക്രോസ്സ് ചെയ്യവേ ടാങ്കർ ലോറി നിയന്ത്രണം വിട്ടാണ് മറിഞ്ഞത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല. അങ്കമാലിയിൽ ഇന്ന് രാവിലെ ബസും ഓട്ടോയും കൂട്ടിയിടിച്ചു 4പേർ മരിച്ചിരുന്നു.

    Read More »
  • Top Stories
    Photo of മഹാരാഷ്ട്ര, സഭയിൽ നിന്ന് പുറത്തായി ഹൈബിയും, പ്രതാപനും

    മഹാരാഷ്ട്ര, സഭയിൽ നിന്ന് പുറത്തായി ഹൈബിയും, പ്രതാപനും

    ന്യൂഡൽഹി : ലോക്‌സഭയില്‍  പ്രതിഷേധിച്ച മലയാളി എംപിമാരായ ടി.എന്‍. പ്രതാപനേയും ഹൈബി ഈഡനേയും സ്പീക്കര്‍ ഓം ബിര്‍ലയുടെ ഉത്തരവ് പ്രകാരം സഭയില്‍ നിന്നു പുറത്താക്കി.ഒരു ദിവസത്തേക്കാണ് സഭയിൽ നിന്നും സ്പീക്കർ പുറത്താക്കിയത്. ഇന്നുരാവിലെ സഭ ആരംഭിച്ചതോടെ മഹരാഷ്ട്രയിലെ സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം ആരംഭിച്ചിരുന്നു. ഇരുസഭകളും ചേര്‍ന്നയുടന്‍ തന്നെ കോണ്‍ഗ്രസ് എം.പിമാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ജനാധിപത്യത്തെ കശാപ്പു ചെയ്തുവെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണു ബാനറുകളുമായ ഹൈബിയും പ്രതാപനും നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്. നിരവധി തവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും പിന്തിരിയാതെ ഇരുവരും ബഹളം തുടര്‍ന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരേയും സഭയില്‍ നിന്ന് പുറത്താക്കാൻ  ചെയ്യാന്‍ സ്പീക്കര്‍ ഉത്തരവിട്ടത്. അതേസമയം, രമ്യ ഹരിദാസിനേയും ജ്യോതിര്‍മണിയേയും മാര്‍ഷല്‍മാര്‍ കൈയേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ഇരുവരും തങ്ങളെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് സ്പീക്കര്‍ക്ക് പരാതി നല്‍കി. മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ലോക്‌സഭയിലും ഇടതുപാര്‍ട്ടികള്‍ രാജ്യസഭയിലും അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇരുസഭകളും 2 മണിവരെ നിര്‍ത്തിവച്ചു. രാവിലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി എം.പിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു.  

    Read More »
  • മഹാരാഷ്ട്ര കേസിൽ സുപ്രീംകോടതി വിധി നാളെ.

    ഡൽഹി : മഹാരാഷ്ട്ര കേസിൽ നാളെ രാവിലെ 10.30ന് വിധി പറയും. കേസിൽ വിശദമായ വാദം കേട്ടതിനുശേഷമാണ് വിധി പറയാനായി സുപ്രീം കോടതിയിലെ മൂന്നംഗ ബഞ്ച് കേസ് നാളത്തേക്ക് മാറ്റിയത്.ജഡ്ജിമാരായ എൻ.വി.രമണ, അശോക് ഭൂഷൺ, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള സമയം മാത്രമേ നാളെ രാവിലെ കോടതിവിധിയിൽ വ്യക്തമാക്കു. തങ്ങൾക്ക് മുന്നിലുള്ള വിഷയം മഹാരാഷ്ട്ര നിയമസഭയിൽ നടക്കേണ്ട  വിശ്വാസവോട്ടെടുപ്പാണെന്നും, ഗവർണർ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ച വിഷയം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും കോടതി വാദത്തിനിടയിൽ വ്യക്തമാക്കിയിരുന്നു.

    Read More »
Back to top button