Month: November 2019
- News
ഷെഹ്‌ല, വിദ്യാർഥികൾ സർവജനസ്കൂൾ ഉപരോധിക്കുന്നു
ബത്തേരി : ഷെഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സർവജന സ്കൂളിൽ കുട്ടികളുടെ പ്രതിഷേധം. പിടിഎ പ്രതിനിധികളും അധ്യാപകരും ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്നാരോപിച്ച് വിദ്യാർഥികൾ സ്കൂൾ ഉപരോധിക്കുന്നു. സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകരെ പിരിച്ചു വിടണം. കേസിൽപ്പെട്ട താലൂക് ഹോസ്പിറ്റലിലെ ഡോക്ടർ ജിസ,പ്രധാനാധ്യാപകൻ മോഹൻകുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യണം എന്നിവ ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികളുടെ സ്കൂൾ ഉപരോധം. ഷെഹ്‌ല സംഭവത്തിൽ മാധ്യമങ്ങളോട് കാര്യങ്ങൾ തുറന്നുപറഞ്ഞ കുട്ടികളെ ചില അധ്യാപകരും പി ടി എ പ്രതിനിധികളും ഭീഷണിപ്പെടുത്തുന്നു എന്ന് പരാതിയുണ്ട്. കുട്ടികളെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ cwc അന്വേഷണം നടത്തണമെന്നും, ഇവർക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.
Read More » - News
അങ്കമാലിയിൽ സ്വകാര്യ ബസ് ഓട്ടോയിലിടിച്ച് 4 മരണം
കൊച്ചി: അങ്കമാലിയിൽ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ചു നാല് മരണം, ഓട്ടോ ഡ്രൈവർ അങ്കമാലി സ്വദേശി ജോസഫ്, യാത്രക്കാരായ മെരിമത്തായി, റോസി തോമസ്, മേരി ജോർജ് എന്നിവരാണ് മരിച്ചത്. അങ്കമാലി ബാങ്ക് കവലയിൽ വച്ച് രാവിലെ 7:30ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരണം സംഭവിക്കുകയായിരുന്നു. ബസിനടിയിൽ പെട്ട ഓട്ടോ വെട്ടിപ്പൊളിച്ചാണ് ആളുകളെ പോലീസും, അഗ്‌നിരക്ഷസേനയും, നാട്ടുകാരും പുറത്തെടുത്തത്. ഫോക്കസ് റോഡിൽനിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽനിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ബസ് യാത്രക്കാർക്കാർക്കും പരിക്കുകളില്ല. മൃതദേഹങ്ങൾ അങ്കമാലി ഗവൺമെന്‍റ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Read More » - News
ഷെഹ്‌ല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവം, ഇന്ന് തെളിവെടുപ്പ് നടത്തും
ബത്തേരി: വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. എഎസ്പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബത്തേരിയിലെ ഗവ.സര്‍വജന സ്‌കൂളിലെത്തിയാണ് തെളിവെടുപ്പ് നടത്തുക. അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മൊഴി എടുത്തേക്കുമെന്നാണ് സൂചന. അതേസമയം വിദ്യാര്‍ത്ഥിനിയുടെ മരണം സംബന്ധിച്ച കേസില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും ഒളിവില്‍ തുടരുകയാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ, പ്രധാനാധ്യാപകൻ മോഹന്‍കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകൻ ഷിജില്‍ എന്നിവരാണ് ഒളിവില്‍ തുടരുന്നത്. ഇവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
Read More » - News
സൂര്യഗ്രഹണം, ശബരിമല നട അടച്ചിടും
ശബരിമല : സൂര്യഗ്രഹണം കണക്കിലെടുത്ത് ഡിസംബര്‍ 26ന് രാവിലെ 7.30 മുതല്‍ 11.30വരെ ക്ഷേത്രനട അടച്ചിടും. മാളികപ്പുറം, പമ്പ തുടങ്ങിയ ക്ഷേത്രങ്ങിലും ഇത് ബാധകമായിരിക്കും. ഗ്രഹണസമയത്ത് ക്ഷേത്രനട തുറന്നിരിക്കുന്നത് ഉചിതമല്ലെന്ന് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചതിനെ തുടര്‍ന്നാണിത്. അന്നേദിവസം പുലര്‍ച്ചെ മൂന്ന് മണിക്ക് തുറക്കുന്ന ക്ഷേത്രനട അഭിഷേകത്തിനും നെയ്യഭിഷേകത്തിനും ശേഷം ഉഷപൂജ കഴിഞ്ഞ് 7.30ന് അടയ്ക്കും. പിന്നീട് ഗ്രഹണം കഴിഞ്ഞ് 11.30ന് നടതുറന്ന് പുണ്യാഹം കഴിഞ്ഞതിന് ശേഷം മാത്രമെ ഉച്ചപൂജയ്ക്കുള്ള നിവേദ്യം പാകം ചെയ്യുകയുള്ളു. ഇതനുസരിച്ച് പൂജാസമയങ്ങള്‍ ക്രമീകരിക്കുന്നതാണെന്ന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Read More » - News
ശബരിമലയിൽ ലഹരിവേട്ട
ശബരിമല : സന്നിധാനത്ത് എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ 37 കേസുകളിലായി 25 പായ്ക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളും ബീഡി. സിഗരറ്റ് എന്നിവയും പിടികൂടി. പുകയില ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്തുന്നവരില്‍ നിന്നും ഉപയോഗിച്ചവരില്‍ നിന്നുമായി 7400 രൂപ പിഴയീടാക്കി. പാണ്ടിത്താവളം, ഉരല്‍ക്കുഴി, ഭസ്മക്കുളം, നടപ്പന്തല്‍, മരക്കൂട്ടം, ശബരീപീഠം എന്നിവിടങ്ങളിലായിരുന്നു വ്യാപക റെയ്ഡ്. പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി നശിപ്പിച്ചു. മദ്യം-മയക്ക്മരുന്ന്, മറ്റ് ലഹരി പദാര്‍ത്ഥങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ 04735-202203 എന്ന നമ്പറില്‍ അറിയിക്കണമെന്ന് എക്‌സൈസ് റേഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. മനോജ് അറിയിച്ചു.
Read More » - News
ഫ്‌ളൈഓവറിൽനിന്നും കാർ താഴേക്കു വീണു
ഹൈദരബാദ്: അമിതവേഗതയിൽ എത്തിയ കാർ താഴേക്ക് പതിച്ചു. ഹൈദരബാദില റായ് ദുർഗം ഫ്ലൈ ഓവറിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴേക്ക് പതിക്കുകയായിരുന്നു. ബയോഡൈവേഴ്സിറ്റി ജങ്ഷന് സമീപം ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.അപകടത്തില്‍ കാര്‍ ശരീരത്തിലേക്ക് വീണ് താഴെക്കൂടി നടന്നുപോവുകയായിരുന്ന യുവതി മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചുവന്ന കാര്‍ അമിതവേഗതയില്‍ ഫ്ലൈഓവറിലേക്ക് എത്തുകയും പിന്നീട് ചെറിയ വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി, കൈവരികള്‍ തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു. ഏറ്റവും തിരക്കേറിയ ഭാഗത്താണ് അപകടമുണ്ടായത്. എയര്‍ബാഗ് പ്രവർത്തിച്ചതിനാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read More »