Month: November 2019

  • News
    Photo of നിദയെ വീട്ടിലെത്തി അഭിനന്ദിച്ച് രമേശ്‌ ചെന്നിത്തല

    നിദയെ വീട്ടിലെത്തി അഭിനന്ദിച്ച് രമേശ്‌ ചെന്നിത്തല

    ഷെഹ്‌ല ഷെറിൻ പാമ്പു കടിയേറ്റു മരിച്ച സംഭവത്തിൽ അധ്യാപകരുടെ കുറ്റകരമായ അനാസ്ഥ പുറം ലോകത്തോട് വിളിച്ചുപറഞ്ഞ കൂട്ടുകാരി നിദ ഫാത്തിമയെ അഭിനന്ദിച്ചുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല.

    Read More »
  • Editorial
    Photo of ശിവസേന അവസാനം ശവ സേനയായി .

    ശിവസേന അവസാനം ശവ സേനയായി .

    ബാൽ താക്കറെ എന്ന കിരീടം വയ്ക്കാത്ത രാജാവിന് ചില നിലപാടുകളുണ്ടായിരുന്നു .തന്റെ വാക്കുകൾ മഹാരാഷ്ട്രയിലെ കല്പ്നകളായിരിക്കണം, തന്നെ കാണാൻ ആഗ്രഹിക്കു ന്നവർ തന്റെ വസതിയായ മാതാശ്രീയിലെത്തി തന്നെ കാണണം , അത് എത്ര പ്രമു ഖനായാലും ശരി.

    Read More »
  • മഹാരാഷ്ട്ര, ഹർജി ഞായറാഴ്ച്ച രാവിലെ 11.30ന് പരിഗണിക്കും

    ന്യൂഡൽഹി: മഹാരാഷ്ട്രയിലെ സർക്കാർ രൂപവത്കരണത്തിൽ ശിവസേനയും എൻസിപിയും കോൺഗ്രസും സമർപ്പിച്ച ഹർജി ഞായറാഴ്ച രാവിലെ 11.30 ന് പരിഗണിക്കും. ഹർജി ഇന്നു രാത്രി തന്നെ പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഞായറാഴ്ച രാവിലെ മാത്രമെ ഹർജി പരിഗണിക്കൂവെന്ന് അധികൃതർ അറിയിച്ചു. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിച്ച നടപടി അടക്കം ചോദ്യംചതെയ്താണ് മൂന്ന് പാർട്ടികളും സുപ്രീം കോടതിയെ സമീപിച്ചത്. ഞായറാഴ്ച രാവിലെ 11.30 ന് ഹർജി പരിഗണിക്കുമെന്ന് അറിഞ്ഞതിൽ  സന്തോഷമുണ്ടെന്ന്  എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ പ്രതികരിച്ചു. സുപ്രീം കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയും      പ്രതികരിച്ചു.

    Read More »
  • മഹാരാഷ്ട്ര, ശിവസേന എൻ.സി.പി കോൺഗ്രസ് കക്ഷികൾ സുപ്രീം കോടതിയിൽ

    ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ബിജെപി അട്ടിമറിക്കെതിരെ ശിവസേന, എൻ.സി.പി, കോൺഗ്രസ് കക്ഷികൾ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകി. ബിജെപി യും എൻസിപി യിലെ ഒരുവിഭാഗവും ചേർന്ന  സർക്കാർ  രൂപീകരണം ചട്ടവിരുദ്ധമാണെന്നും, അടിയന്തിരമായി നിയമസഭ വിളിച്ചുകൂട്ടി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും          ചൂണ്ടിക്കാട്ടിയാണ് കക്ഷികൾ സുപ്രീംകോടതിയെ      സമീപിച്ചത്.ഹർജി ഇന്നുതന്നെ വാദം കേൾക്കണമെന്നും ആവശ്യമുണ്ട്. മഹാരാഷ്ട്രാ ഗവർണറുടെ നടപടി ഏകപക്ഷീയവും ദുരുദ്വേശ പരവുമാണെന്ന് ചൂണ്ടിക്കാട്ടി ഗവർണറുടെ നടപടിയെ ഹർജിയിൽ ചോദ്യം ചെയ്യുന്നുണ്ട്. ഭൂരിപക്ഷം ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് ഫഡ്നാവിസിനെ സത്യപ്രതിജ്ഞ ചെയ്യിച്ചതെന്ന് ഇവർ ആരോപിക്കുന്നു.മുതിർന്ന അഭിഭാഷകരായ കപിൽ സിബലും മനു അഭിഷേക് സിങ്വിയുമാവും കോൺഗ്രസിനുവേണ്ടി ഹാജരാവുക. മുൻപ് കർണാടകയിൽ സമാനമായ സാഹചര്യമുണ്ടായപ്പോൾ സുപ്രീം കോടതി രാത്രി മുതൽ പുലർച്ചവരെ വാദം കേട്ടശേഷം വിശ്വാസ വോട്ട് തേടാനായി നിർദേശം നൽകുകയായിരുന്നു.സമാന  സാഹചര്യം ഇപ്പോഴും ആവർത്തിച്ചിരിക്കയാണ്.      

    Read More »
  • Top Stories
    Photo of മഹാരാഷ്ട്ര, കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ല എൻ.സി.പി കേരള ഘടകം

    മഹാരാഷ്ട്ര, കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ല എൻ.സി.പി കേരള ഘടകം

    തിരുവനന്തപുരം: മഹാരാഷ്ട്രയിൽ അജിത് പവാറിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം എൻസിപി എംഎൽഎ മാർ  ബി.ജെ.പിക്ക് പിന്തുണ കൊടുത്തത് കേരളത്തിലെ ഇടത് മുന്നണിയെ ബാധിക്കില്ലെന്ന് എൻ.സി.പി കേരള ഘടകം. പാർട്ടി പിണറായി സർക്കാരിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി വ്യക്തമാക്കി.അജിത്ത് പവാറിനെതിരേ പാർട്ടി നടപടി സ്വീകരിക്കണമെന്ന് എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംഭരൻ മാസ്റ്റർ ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ എൻസിപി ബിജെപി  സഖ്യം  കേരളത്തിലെ എൻ.സി.പി നേതൃത്വത്തെയും ഞെട്ടിച്ചു. സഖ്യത്തെ കുറിച്ച് നേതാക്കളിൽ പലരും ടി.വിയിലൂടെയാണ്‌ അറിഞ്ഞത്. വിവരമറിഞ്ഞ ദേശീയ ജനറൽ സെക്രട്ടറി ടി.പി പീതാംഭരൻ മാസ്റ്റർ ശരത് പവാറിനെ ബന്ധപ്പെട്ടു. തീരുമാനം തന്റെ അറിവോടെയല്ലെന്ന് ശരദ് പവാർ പ്രതികരിച്ചതായി പീതാംഭരൻ മാസ്റ്റർ അറിയിച്ചു. മഹാരാഷ്ട്രയിലെ എൻ.സി.പി ബന്ധം കേരളത്തിലെ ഇടത് ബന്ധത്തെ ബാധിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി എം.എൽ.എ പറഞ്ഞു. മഹാരാഷ്ട്രയിലെ അട്ടിമറിയ്ക്കു കാരണം  കോൺഗ്രസ് നേതൃത്വത്തിന്റ കഴിവുകേടാണെന്ന് തോമസ് ചാണ്ടി ആരോപിച്ചു.

    Read More »
  • News
    Photo of ഷെഹ്‌ലയുടെ വീട്ടിലെത്തി വിദ്യാഭാസമന്ത്രി

    ഷെഹ്‌ലയുടെ വീട്ടിലെത്തി വിദ്യാഭാസമന്ത്രി

    ബത്തേരി :ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് . പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറീന്റെ സുല്‍ത്താന്‍ ബത്തേരിയിലെ  വീട്ടിലെത്തി കുടംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച്ച രാവിലെ മന്ത്രി വി.എസ്. സുനില്‍ കുമാറിനൊപ്പമാണ് മന്ത്രി സി.രവീന്ദ്രനാഥ് ഷഹലയുടെ വീട് സന്ദര്‍ശിച്ചത്.  ഷഹലയുടെ മാതാപിതാക്കളെയും കുടംബാംഗങ്ങളെയും മന്ത്രിമാര്‍ ആശ്വസിപ്പിച്ചു.  കുടുംബത്തിന് നേരിട്ട വേദനയില്‍ പങ്കുചേരുന്നതായി ഇവര്‍ അറിയിച്ചു. സംഭവത്തിന്റെ വിശദമായ അനേ്വഷണത്തിന് പൊതു വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

    Read More »
  • Top Stories
    Photo of എം എൽ എ മാർ ഒപ്പമുണ്ടെന്ന് ശരദ്പവാർ

    എം എൽ എ മാർ ഒപ്പമുണ്ടെന്ന് ശരദ്പവാർ

    മുംബൈ :എൻസിപി യുടെ എംഎൽഎ മാർ എല്ലാം തന്റെയൊപ്പം തന്നുണ്ടന്ന് ശരദ് പവാർ. എൻ സി പി യിൽ നിന്നാരും ബിജെപിയെ പിന്തുണക്കില്ല. എംഎൽഎ മാരെ തെറ്റിദ്ധരിപ്പിച്ചാണ്  രാജ്ഭവനിൽ കൊണ്ടുപോയത് എന്നും,  ബിജെപിക്ക് പിന്തുണനൽകിക്കൊണ്ട് അജിത് പവാറിനൊപ്പം നിന്ന മൂന്ന് എം എൽ എ മാരെ വാർത്താസമ്മേളനത്തിൽ ഹാജരാക്കിക്കൊണ്ട് ശരദ്പവാർ പറഞ്ഞു. എംഎൽഎ മാരുടെ പിന്തുണ തനിക്കുണ്ടന്ന് ശരദ്പവാർ അവകാശപ്പെട്ടു. അജിത്പവാറിനൊപ്പം ആരും പോകില്ലെന്നും ശരദ്പവാർ പറഞ്ഞു. അജിത് പവാർ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിഎന്നും, പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ശരദ് പവാർ. അജിത് പവാറിനെ പിന്തുണക്കുന്നവർ കൂറുമാറിയതായി കണക്കാക്കുമെന്നും,നിയമസഭാ കക്ഷി നേതാവിന്റെ സ്ഥാനത്തുനിന്നും അജിത് പവാറിനെ നീക്കുമെന്നും, ഇന്ന് വൈകിട്ട് 4 മണിക്ക് നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും ശരദ് പവാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    Read More »
  • Politics
    Photo of മഹാരാഷ്ട്ര, കോൺഗ്രസിനും ശിവസേനക്കും വലിയ നഷ്ട്ടം .

    മഹാരാഷ്ട്ര, കോൺഗ്രസിനും ശിവസേനക്കും വലിയ നഷ്ട്ടം .

    ലാഭനഷ്ട്ടങ്ങളുടെ കണക്കു കൂട്ടലിലാണ് ഇപ്പോൾ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ. അവസാന കണക്കെടുപ്പിൽ ഏറ്റവും കനത്ത നഷ്ട്ടംകോൺഗ്രസിനായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്കു കൂട്ടുന്നത്.

    Read More »
  • Politics
    Photo of ‘മഹാരാക്ഷ്ട്രീയ’ ചവിട്ടു നാടകം

    ‘മഹാരാക്ഷ്ട്രീയ’ ചവിട്ടു നാടകം

    തികച്ചും അപ്രതീക്ഷിതവും അവിശ്വസനീയവുമായ രീതിയിലാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നും അധാർമ്മികമല്ലന്നു തെളിയിക്കുന്നതാണ് മഹാരാ ഷ്ട്രിയിലെ സംഭവവികാസങ്ങൾ. ചതിയും വഞ്ചനയും കഴി യുന്നത്ര ഭംഗിയായി നടത്താൻ രാഷ്ട്രീയ പാർട്ടികൾ പരസ്പരം മത്സരിക്കുകയായിരുന്നു.

    Read More »
  • Top Stories
    Photo of എല്ലാം ശരദ് പവാറിന്റെ അറിവോടെയായിരുന്നോ?

    എല്ലാം ശരദ് പവാറിന്റെ അറിവോടെയായിരുന്നോ?

    മുംബൈ : മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതനീക്കത്തിലൂടെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യ്തത് എൻ സി പി അധ്യക്ഷൻ ശരദ് പവാറിന്റെ അറിവോടെയെന്ന് സൂചന. ബി ജെ പി യുടെ നേതൃത്വത്തിലുള്ള സർക്കാർ രൂപീകരണ ചർച്ചകളിൽ ശരദ് പവാറും പങ്കെടുത്തിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. മഹാരാഷ്ട്രയിലെ കർഷകപ്രശ്നങ്ങൾ അവതരിപ്പിക്കാനെന്ന പേരിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശരദ് പവാർ ചർച്ച നടത്തിയിരുന്നു. ഇതിനെ കോൺഗ്രസ്‌ വിമർശിച്ചിരുന്നു. ശിവസേനയും കോൺഗ്രസുമായി സഖ്യ രൂപീകരണ ചർച്ച നടത്തുമ്പോഴും രഹസ്യമായി ബിജെപി എൻ സി പി  നീക്കങ്ങൾ നടന്നിരുന്നു എന്നതാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം മഹാരാഷ്ട്രയിലെ ബിജെപി എൻസിപി സഖ്യം തന്റെ അറിവോടെ അല്ലായിരുന്നു എന്ന് ശരദ്പവാർ പ്രതികരിച്ചു. അജിത് പവാറിന്റെ തീരുമാനം വ്യക്തിപരമാണ്. 22 എൻസിപി എംഎൽഎ മാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോർട്ട്.ചെറുകക്ഷികളുടെ അടക്കം പിന്തുണ സർക്കാരിനുണ്ടെന്ന് ബിജെപി അവകാശപ്പെട്ടു. എൻസിപി പിളർത്തിയിട്ടില്ലന്നും പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലന്നും, ശിവസേന വഞ്ചിച്ചപ്പോൾ കർഷക താൽപ്പര്യത്തിന് പുതിയ നിലപാട് സ്വീകരിച്ചുവെന്നും  ബിജെപി പ്രതികരിച്ചു.

    Read More »
Back to top button