Month: November 2019

  • Top Stories
    Photo of മഹാരാഷ്ട്ര, കണക്കുകൂട്ടലുകൾ തെറ്റിച്ചു ബി ജെ പി അധികാരത്തിലേറി

    മഹാരാഷ്ട്ര, കണക്കുകൂട്ടലുകൾ തെറ്റിച്ചു ബി ജെ പി അധികാരത്തിലേറി

    മുംബൈ: മഹാരാഷ്ട്രയിൽ വൻ അട്ടിമറി. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ സി പി യിലെ ഒരുവിഭാഗത്തിന്റെ പിന്തുണയോടെ ബിജെപി-എൻസിപി സഖ്യമാണ് സർക്കാർ രൂപീകരിച്ചത്.എൻസിപിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.സത്യപ്രതിജ്ഞ നടന്നത് രാവിലെ 8 മണിക്ക്. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യം ഇന്ന് സർക്കാർ രൂപീകരണം നടത്തുമെന്ന വാർത്തകൾക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. പുലർച്ചെ 6 മണിക്കാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പിൻവലിച്ചത്. അതേസമയം സഖ്യതീരുമാനം അറിഞ്ഞില്ലെന്ന് ശരത്പവാർ പ്രതികരിച്ചു. ഒറ്റരാത്രികൊണ്ടാണ് മഹാരാഷ്ട്രയിൽ ബി ജെ പി രാഷ്ട്രീയ അട്ടിമറി നടത്തിയത്. അപ്രതീക്ഷിത നീക്കത്തിൽ അമ്പരന്ന് ശിവസേനയും കോൺഗ്രസ്സും. പിന്നിൽ നിന്നുള്ള കുത്തെന്ന് ശിവസേനയും രാഷ്ട്രീയ ചതിയെന്ന് കോൺഗ്രസ്സും പ്രതികരിച്ചു.    ശരത്പവാറിന്റെ കുടുംബത്തിനകത്തു നിലനിക്കുന്ന അഭിപ്രായവ്യതാസങ്ങളാണ് ബി ജെ പി ക്ക്‌ ഗുണമായത്. ശരത്പവാറിനേക്കാൾ അജിത്പവാറിനാണ് മഹാരാഷ്ട്ര എൻ സി പി യിൽ മുൻ‌തൂക്കം. ഈ സ്വാധീനം മുൻനിർത്തിയാണ് അപ്രതീക്ഷിത നീക്കത്തിന് അജിത്പവാർ തുനിഞ്ഞത്.    കൂറുമാറിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് എൻ സി പി കേരള ഘടകം അറിയിച്ചു. കേരളത്തിലെ എൻ സി പി ഇടതുപക്ഷത്തിനൊപ്പമാണെന്നും നേതാക്കൾ അറിയിച്ചു. 

    Read More »
  • Politics
    Photo of കെ.പി.എം.എസ് വരുതിയിലാക്കാൻ പുന്നലയുടെ ശ്രമം

    കെ.പി.എം.എസ് വരുതിയിലാക്കാൻ പുന്നലയുടെ ശ്രമം

    നവോത്ഥാന നായകനായി മാറാൻ ശ്രമിച്ച് എടുക്കാത്ത നാണയമായി മാറിയ KPMS സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ,  സംഘട നയിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ അടിച്ചമർത്താനായി സംഘടനയുടെ ഘടനയിൽത്തന്നെ മാറ്റം വരുത്താൻ  ശ്രമിക്കുന്നു എന്ന് ആരോപണം.

    Read More »
  • News
    Photo of യൂണിവേഴ്സിറ്റിയിലെ ലൈംഗിക പീഢനം അദ്ധ്യാപകനെതിരെ നടപടി

    യൂണിവേഴ്സിറ്റിയിലെ ലൈംഗിക പീഢനം അദ്ധ്യാപകനെതിരെ നടപടി

    തിരുവനന്തപുരം:പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് കേരളാ സർവ്വകലാശാല സൈക്കോളജി വിഭാഗത്തി ലെ അദ്ധ്യാപകൻ ഡോ.ആർ. ജോൺസനെ സസ്പെന്റ് ചെയ്യ്തു . തന്റെ ഇംഗിതത്തിനു വഴങ്ങാത്തവരെ ഇന്റേണൽ മാർക്ക് കുറച്ച് പീഢിപ്പിക്കുക ഈ ‘അഴകിയ രാവണന്റെ ‘ സ്ഥിരം വിനോദമാണെന്നാണ് കുട്ടികളുടെ പരാതി. ഇയാളെ കുറിച്ച് സിൻഡിക്കേ റ്റ് സബ്ബ് കമ്മിറ്റി നടത്തിയ അ ന്വേഷണത്തിന്റെ അടിസ്ഥാന ത്തിലാണ് സസ്പെൻഷൻ. ഇതേ കാര്യത്തിന് ഇതിനും മുമ്പും ഇയാൾക്കെതിരെ ശിക്ഷണ നടപടി ഉണ്ടായിട്ടുണ്ട്. എന്നാൽ കോടതി വിധി യുടെ ബലത്തിൽ തിരികെ എത്തി വർദ്ധിത വീര്യത്തോടെ തന്റെ പീഢനം തുടരുകയായിരുന്നു ഈ അദ്ധ്യാപക ൻ. പല സർവ്വകലാശാലകളിലും ഇന്റേണൽ മാർക്ക് വിദ്യാർത്ഥികളെ ചൂഷണം ചെയ്യാനായി ഉപയോഗപ്പെടു ത്തുന്നു എന്ന പരാതിയുണ്ട്. വനിതാ പ്രൊഫസറന്മാർ,  കാർ കഴുകാനും വീട്ടു സാധനങ്ങൾ വാങ്ങാനുമുള്ള വിദ്യാർത്ഥികളുടെ ‘ കഴിവ് ‘ പരിശോ ധിക്കാൻ ഇൻറ്റേണൽ മാർക്ക് ഉപയോഗപ്പെടുത്തുന്നു എന്ന പരാതിയും ഉണ്ട് .

    Read More »
  • Top Stories
    Photo of താലൂക് ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം ഉണ്ടായിരുന്നില്ല. Dr.ജിസ

    താലൂക് ആശുപത്രിയിൽ ആവശ്യത്തിന് ആന്റിവെനം ഉണ്ടായിരുന്നില്ല. Dr.ജിസ

    കൽപ്പറ്റ : ഷെഹ്‌ല പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ ആരോപണങ്ങളുമായി സസ്പെൻഡ് ചെയ്യപ്പെട്ട ഡ്യൂട്ടി ഡോക്ടർ. ഷെഹ്ലയെ ആശുപത്രിയിലെത്തിക്കുമ്പോൾ ആശുപത്രിയിൽ ആവശ്യത്തിന് ആന്റി വെനം ഇല്ലായിരുന്നുവെന്ന് ഡോ. ജിസ  പറഞ്ഞു. സ്റ്റോക്കുണ്ടായിട്ടും ആന്റിവെനം നൽകിയില്ല എന്നകാരണത്താലാണ് ഡോ. ജിസയെ സസ്‌പെൻഡ് ചെയ്യ്തത്.  ആശുപത്രിയിൽ 6 വയൽ ആന്റി വെനം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഉഗ്രവിഷമുള്ള പാമ്പു കടിച്ചാൽ കുറഞ്ഞത് 10 വയൽ ആന്റിവെനം എങ്കിലും നൽകണം.മാത്രമല്ല കുട്ടികളെ ചികിൽസിക്കാനുള്ള എമർജൻസി സൗകര്യങ്ങളോ, പീഡിയാട്രിക് വെന്റിലേറ്ററോ ഒന്നും താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നില്ല മാത്രമല്ല ആന്റിവെനം കൊടുക്കാൻ താൻ തയ്യാറായിരുന്നു എന്നും മുതിർന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തതെന്നും ഡോ. ജിസ മെറിൻ ജോയ് പറഞ്ഞു. താലൂക് ആശുപത്രിയിലെ ചികിത്സാ പിഴവുളെക്കുറിച്ചുള്ള ആരോപണങ്ങൾ അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. ആർ. ശ്രീലതയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

    Read More »
  • Top Stories
    Photo of ഷെഹലയുടെ മരണത്തിൽ കേസെടുത്ത് പോലീസ്

    ഷെഹലയുടെ മരണത്തിൽ കേസെടുത്ത് പോലീസ്

    ഷെഹ്‌ലയുടെ മരണത്തിൽ സ്വമേധയാ കേസെടുത്ത് പോലീസ്. സ്കൂൾ പ്രിൻസിപ്പൽ കരുണാകരൻ, വൈസ് പ്രിൻസിപ്പൽ കെ കെ മോഹനൻ, അധ്യാപകൻ ഷിജിൽ, താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർ ജിസ എന്നിവർക്കെതീരെയാണ്  പോലീസ് കേസെടുത്തത്. ഷഹല പാമുകടിയേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെട്ടു. വയനാട് ജില്ലയുടെ ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയുടെ നിർദ്ദേശപ്രകാരം ജില്ലാ ജഡ്ജി സ്കൂളിൽ പരിശോധന നടത്തി. ഗുരുതരമായ വീഴ്ചകളാണ് സ്കൂളിൽ കണ്ടെത്തിയത്.ജില്ലാ ജഡ്ജി സ്കൂൾ അധ്യാപകരെ രൂക്ഷമായി വിമർശിച്ചു. ഷഹലയുടെ മരണത്തിൽ താലൂക് ആശുപത്രിയിലെ ഡോക്ടർമാർക്ക് സംഭവിച്ച വീഴ്ചയെക്കുറിച്ച് ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു.  ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് സ്കൂളിനെതിരെയും അധ്യാപർക്കെതിരെയും വിദ്യാർത്ഥികളും, വിവിധ സംഘടനാ പ്രവർത്തകരും, നാട്ടുകാരും പ്രകടിപ്പിച്ചത്.    

    Read More »
  • News
    Photo of കൂടത്തായി കൊലപാതക പരമ്പര – സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ്‌ അറസ്റ്റിൽ

    കൂടത്തായി കൊലപാതക പരമ്പര – സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ്‌ അറസ്റ്റിൽ

    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. സിപിഎം മുൻ പ്രാദേശിക നേതാവ് മനോജ് ആണ് അറസ്റ്റിലായത്. വ്യാജ ഒസ്യത്ത് തയ്യാറാക്കാൻ ജോളിയെ സഹായിച്ച കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.മൊഴിയെടുക്കുന്നതിനായി മനോജ് കുമാറിനെ വിളിച്ചുവരുത്തി ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് മനോജിന് കൂടുതൽ അറിവ് ഉണ്ടായിരുന്നു എന്ന്  പോലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതിനു ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങും.  

    Read More »
  • Top Stories
    Photo of ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൾക്കും വൈസ് പിൻസിപ്പൾക്കും സസ്‌പെൻഷൻ

    ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൾക്കും വൈസ് പിൻസിപ്പൾക്കും സസ്‌പെൻഷൻ

    കൽപ്പറ്റ: ബത്തേരി സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ എ.കെ. കരുണാകരൻ, ഹൈസ്കൂളിന്റെ ചുമതലയുള്ള വൈസ് പ്രിൻസിപ്പൽ കെ. കെ. മോഹനൻ എന്നിവരെ വിദ്യാഭ്യാസ ഡപ്യൂട്ടിഡയറക്ടർ  സസ്പെൻഡ് ചെയ്തു. സ്കൂൾ പി.ടി.എ പിരിച്ചുവിടാനും തീരുമാനമായിട്ടുണ്ട്. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ സി.എ. സന്തോഷിനെ ചുമതലപ്പെടുത്തി. സ്കൂൾ അധികൃതർക്കെതിരെ നടപടി എടുക്കണമെന്നും സ്കൂൾ പി.ടി.എ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതൽ വിവിധ വിദ്യാഭ്യാസ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബുധനാഴ്ചയാണ് അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ക്ലാസ് മുറിയിൽനിന്ന് പാമ്പുകടിച്ചതിനെ തുടർന്ന് മരിച്ചത്. കുട്ടിക്ക് യഥാസമയം ചികിത്സ ലഭ്യമാക്കാത്തതാണ് മരണത്തിന് കാരണമായത്. ഷെഹ്ലയുടെ മരണത്തിൽ കടുത്തപ്രതിഷേധമാണ് ഉയർന്നു കൊണ്ടിരിക്കുന്നത്.

    Read More »
  • News
    Photo of വിദേശ സന്ദർശനത്തിന് മുഖ്യമന്ത്രി ഇന്ന് യാത്ര തിരിക്കും

    വിദേശ സന്ദർശനത്തിന് മുഖ്യമന്ത്രി ഇന്ന് യാത്ര തിരിക്കും

    തിരുവനന്തപുരം : വിദേശ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് യാത്ര തിരിക്കും. 13 ദിവസമാണ് സന്ദർശനം നടത്താൻ ഉദ്ദേശിക്കുന്നത്. ജപ്പാൻ, കൊറിയ എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തുന്നത്. മന്ത്രിമാരായ ഇപി ജയരാജനും എകെ ശശീന്ദ്രനും ജപ്പാൻ യാത്രാസംഘത്തിലുണ്ട്.

    Read More »
  • Top Stories
    Photo of വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് വേഗത്തില്‍ മറുപടി നല്‍കണം,വിൻസൻ ഏം പോൾ

    വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് വേഗത്തില്‍ മറുപടി നല്‍കണം,വിൻസൻ ഏം പോൾ

    കോഴിക്കോട്:വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ലഭിച്ചാല്‍ വേഗത്തില്‍ മറുപടി നല്‍കാന്‍ ബന്ധപ്പെട്ട സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്നും ജനാധിപത്യക്രമത്തില്‍ പൗരന്മാര്‍ക്ക് വിവരങ്ങള്‍ അറിയാനുള്ള അവകാശത്തെ ഉദ്യോഗസ്ഥര്‍ മാനിക്കമെന്നും സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം. പോള്‍ പറഞ്ഞു. ജില്ലയിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍, അപ്പലറ്റ് അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി സംസ്ഥാന വിവരാവകാശ കമ്മീഷന്‍ സിവില്‍ സ്‌റ്റേഷനിലെ പ്ലാനിങ് സെക്രട്ടറിയേറ്റ് സമ്മേളന ഹാളില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറുപടികള്‍ വ്യക്തവും പൂര്‍ണവുമാകണമെന്നും മറ്റൊരു അപേക്ഷയുമായി വീണ്ടും വരാന്‍ സാഹചര്യം ഒരുക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാന്‍ നിയമപ്രകാരം അനുവദിച്ചിരിക്കുന്ന 30 ദിവസം എന്നത് ഇതിനായി എടുക്കാവുന്ന പരമാവധി സമയമാണ്. എത്രയും പെട്ടെന്ന് അപേക്ഷകന് വിവരം കൈമാറുകയെന്നതാണ് നിയമത്തിന്റെ താത്പര്യം. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം അപേക്ഷകന് വിവരം ലഭിച്ചിരിക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. അല്ലാതെ 30 ദിവസത്തിനകം വിവരം തയ്യാറാക്കണമെന്നോ തപാലില്‍ അയയ്ക്കണമെന്നോ അതിനിടയിലുള്ള തിയ്യതി രേഖപ്പെടുത്തി മറുപടി അയക്കണമെന്നോ അല്ല. പകര്‍പ്പ് ആവശ്യപ്പെട്ടയാള്‍ക്ക് 30 ദിവസത്തിനകം പകര്‍പ്പ് നല്‍കണമെന്നും പകര്‍പ്പ് ലഭിക്കാന്‍ നിശ്ചിത രൂപ അടയ്ക്കണമെന്ന് കാണിച്ച് 30-ാം ദിവസം കത്തയച്ചാല്‍ പോരെന്നും വിന്‍സന്‍ എം. പോള്‍ പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കുന്നതിന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആവശ്യപ്പെടുന്ന വിവരം യഥാസമയം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥനെതിരെ അപ്പീല്‍ സമയത്ത് കമ്മീഷന്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറും അപ്പലറ്റ് അതോറിറ്റിയും എല്ലാ മറുപടികളിലും പേരും സ്ഥാനപ്പേരും വെക്കണം. അപേക്ഷകര്‍ക്ക് വിവരം നല്‍കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കേണ്ടതില്ല. കൂടുതല്‍ വിവരം നല്‍കിയാല്‍ കുഴപ്പമില്ല. കുറഞ്ഞാലാണ് പ്രശ്‌നം. ചോദ്യ രൂപേണയായതു കൊണ്ട് മറുപടി നല്‍കേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ എവിടെയും പറയുന്നില്ലെന്നും ചോദ്യരൂപത്തിലുള്ള അപേക്ഷകളിലും വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ നല്‍കണമെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ വ്യക്തമാക്കി. വിവരം നിഷേധിക്കുമ്പോള്‍ ഏത് വകുപ്പ് പ്രകാരമാണെന്ന് അപേക്ഷകന് ബോധ്യപ്പെടുന്ന രീതിയില്‍ വ്യക്തമാക്കണമെന്നും നല്‍കുന്ന രേകകള്‍ അപേക്ഷകന്‍ ആവശ്യപ്പെട്ടാലും…

    Read More »
  • Cinema
    Photo of മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു, വേണു കുന്നപ്പിള്ളി

    മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു, വേണു കുന്നപ്പിള്ളി

    തിരുവനന്തപുരം : ഡിസംബർ പന്ത്രണ്ടിന് നാല് ഭാഷകളിൽ ആയി റിലീസ് ചെയ്യുന്ന മാമാങ്കത്തെ, റിലീസാകുന്നതിനു  മുൻപേ തന്നെ തകർക്കാൻ ചിലർ ആസൂത്രിതമായി ശ്രമിക്കുന്നു എന്ന പരാതിയുമായി സംസ്ഥാന പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ് മാമാങ്കത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ചിലർ സംഘടിത നീക്കങ്ങളുമായി സോഷ്യൽ മീഡിയ വഴി ഈ ചിത്രത്തെ തകർക്കാൻ ശ്രമിക്കുകയാണ് എന്നാണ് പരാതി. ചിത്രം റിലീസ് ആവുന്നതിനു മുൻപേ തന്നെ ചിത്രം മോശമാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഇതിനു പിന്നിൽ ചില ശ്കതികളുടെ ബോധപൂർവമായ നീക്കം ഉണ്ടെന്നും പരാതിയിൽ പറയുന്നു. ഒരേ കേന്ദ്രത്തിൽ നിന്നുമാണ് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചിപ്പിക്കുന്നത്. ചില ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസികൾ ആരുടെ എങ്കിലും കൊട്ടേഷൻ ഏറ്റെടുത്താണ് ഈ പ്രവർത്തി നടത്തുന്നത് എന്ന്  നിർമ്മാതാവിന് സംശയമുണ്ടെന്ന് പോലീസ് മേധാവിക്ക് കൊടുത്ത പരാതിയിൽ പറയുന്നു. വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആയതു കൊണ്ടും ചരിത്ര പ്രമേയമാണ് കൈകാര്യം ചെയ്യുന്നത് എന്നത് കൊണ്ടും മമ്മൂട്ടി അഭിനയിക്കുന്നത് കൊണ്ടും തങ്ങൾക്കു ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ ആണ് ഉള്ളത് എന്നും പരാതിയിൽ പരാമർശിക്കുന്നു. എന്നാൽ ഈ ചിത്രം പുറത്തു ഇറങ്ങരുത് എന്നും, ഇറങ്ങിയാൽ തന്നെ പരാജയപ്പെടുത്തണം എന്നുമുള്ള വാശിയിൽ ആണ് ചിലർ അണിയറയിൽ നീക്കങ്ങൾ നടത്തുന്നത് എന്നാണ് പരാതിയിൽ വിശദീകരിക്കുന്നത്.തന്റെ കയ്യിലുള്ള തെളിവുകളും പരാതിക്കൊപ്പം നിർമാതാവ് വേണു കുന്നപ്പിള്ളി പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്.

    Read More »
Back to top button