Month: December 2019
- News
നാളെമുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം
തിരുവനന്തപുരം :നാളെമുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം. ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മാണവും വില്‍പ്പനയും സൂക്ഷിക്കലും നാളെ മുതല്‍ സംസ്ഥാനത്ത് അനുവദനീയമല്ല.
Read More » - News
പുതുവർഷത്തെ വരവേറ്റും വരവേൽക്കാനൊരുങ്ങിയും ലോകം
പുതുവർഷത്തെ വരവേറ്റും വരവേൽക്കാൻ ഒരുങ്ങിയും ലോകം.പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2020 ആദ്യമെത്തിയത്.ഇന്ത്യൻ സമയം ഡിസംബർ 31 വൈകിട്ട് 3.30 നാണ് സമാവോ ദ്വീപുകളിൽ പുതുവർഷം എത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് ന്യൂസിലാന്റ് പുതുവർഷത്തെ വരവേറ്റത്.വമ്പൻ കരിമരുന്നു പ്രയോഗങ്ങളുടെയും ലേസർ ഷോ യുടെ അത്ഭുത കാഴ്ചകളോടെയുമാണ് ന്യൂസിലാൻഡ് പുതുവർഷത്തെ വരവേറ്റത്.ന്യൂസിലാൻഡിൽ തന്നെ ഓക്ലാൻഡിലും വെല്ലിങ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്. ഇന്ത്യൻ സമയം വൈകിട്ട് 5.30 ന് റഷ്യയിലും,6.30ന് ഓസ്‌ട്രേലിയയിലെ മെൽബണിലും, സിഡ്നിയിലും പുതുവർഷത്തെ വരവേറ്റു.
Read More » - News
ആലപ്പുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് കൊല്ലം സ്വദേശികൾ മരിച്ചു
ആലപ്പുഴ : ചേപ്പാട് കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം.കൊല്ലം പെരുമ്പുഴ സ്വദേശി കൊച്ചുകുഞ്ഞ് (75), ഇയാളുടെ മകൻ സുറൈൻ ( 40 ) എന്നിവരാണ് മരിച്ചത്. കൊച്ചുകുഞ്ഞിന്റെ ഭാര്യ ലൈല, ഭാര്യാസഹോദരൻ ജമാലുദ്ദീൻ എന്നിവരെ ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » - News
പ്രമുഖ നടിക്കും സംവിധായകനും എതിരെ ഫേസ്ബുക് പോസ്റ്റുമായി സന്ദീപ് വാരിയർ
പ്രമുഖ നടിക്കും സംവിധായകനും എതിരെ വീണ്ടും ഫേസ്ബുക് പോസ്റ്റുമായി സന്ദീപ് വാരിയർ.സംഗീത നിശ നടത്തി പ്രളയ ദുരിതാശ്വാസ ഫണ്ട് അടിച്ചു മാറ്റിയന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക് പോസ്റ്റിൽ ആരോപിക്കുന്നത്. ‘കള്ളി ങ്കൽ മാടവും ഹാഷിഷ് ഇക്കയും’-എന്നാണ് സംഗീത നിശയുമായി ബന്ധമുണ്ടായിരുന്ന നടിയെയും സംവിധായകനെയും സന്ദീപ് വാര്യർ സൂചിപ്പിച്ചിരിക്കുന്നത്.
Read More » - News
സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സുഹൃക്കളായ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം;ഹെൽമറ്റ് ധരിക്കാഞ്ഞത് തലയ്ക്കേറ്റ ഗുരുതരപരിക്കിന് കാരണമായി
തിരുവനന്തപുരം : പോത്തൻകോട് വെമ്പായം പെരുംകൂറിൽ സ്കൂട്ടറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ മൂന്നു യുവാക്കൾ മരിച്ചു. വെമ്പായം മൊട്ടമൂട് പാളയംകെട്ടി തടത്തരികത്തു വീട്ടിൽ വേണുവിന്റെയും ഷീലയുടെയും മകൻ മനു (26), വട്ടപ്പാറ കണക്കോട് കല്ലുവാക്കുഴി വിഷ്ണുഭവനിൽ കൃഷ്ണൻ കുട്ടിയുടെയും കുമാരിയുടെയും മകൻ വിഷ്ണു (27), വട്ടപ്പാറ വേറ്റിനാട് കല്ലുവാക്കുഴി വീട്ടിൽ വാസുവിന്റെയും കമലമ്മയുടെയും മകൻ ഉണ്ണി (35) എന്നിവരാണ് മരിച്ചത്. ഞായർ രാത്രി 9.45 മണിയോടെ പെരുംകൂറിൽ ആയിരുന്നു അപകടം. ബസും സ്കൂട്ടറും അമിതവേഗത്തിലായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.അറുപതോളം യാത്രക്കാരുമായി തിരുവനന്തപുരത്തു നിന്നു മല്ലപ്പള്ളിയിലേക്കു പോകുകയായിരുന്നു ബസ്. സ്കൂട്ടറിൽ യാത്ര ചെയ്ത രണ്ടു പേർ ബസിനടിയിലും മറ്റൊരാൾ ദൂരേക്കും തെറിച്ചു വീണു. മൂന്നു പേർക്കും തലയ്ക്ക് ഗുരുതര പരുക്കേറ്റു.ഉടൻ സ്ഥലത്തെത്തിയ വട്ടപ്പാറ പൊലീസാണ് രണ്ടു പേരെ തങ്ങളുടെ വാഹനത്തിലും ഒരാളെ മറ്റൊരു കാറിലും മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചത്.
Read More » - News
പതിനഞ്ചുകാരനെ പീഡിപ്പിച്ചു;ഇരുപത്തൊന്നുകാരിക്കെതിരെ പോക്‌സോ ചുമത്തി
മൂന്നാര്‍: പതിനഞ്ചുകാരനെ പീഡിപ്പിച്ച പരാതിയിൽ യുവതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു. തമിഴ്‌നാട് സ്വദേശിനിയായ 21 കാരിക്കെതിരെയാണ് മൂന്നാര്‍ പോലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തത്. തമിഴ്‌നാട് ലക്ഷി സ്വദേശിയാണ് 15 വയസ്സുകാരന്‍. കഴിഞ്ഞ ദിവസം സ്വകാര്യ ഭാഗങ്ങളില്‍ വേദന അനുഭവപ്പെടുന്നതായി കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡനത്തിനിരയായതായി കണ്ടെത്തിയത്.കുട്ടിയുടെ ബന്ധുവായ യുവതി കഴിഞ്ഞ ആഴ്ചയാണ് കുട്ടിയുടെ വീട്ടില്‍ എത്തിയത്.
Read More »