News
ഫെയ്സ്ബുക്ക് വഴി പ്രണയിച്ച കാമുകനെ കൊല്ലാനായി ഫേസ്ബുക് വഴി ക്വട്ടേഷൻ നൽകി യുവതി.
മൂന്നാർ: ഫെയ്സ്ബുക്ക് വഴി പ്രണയിച്ച കാമുകനെ കൊല്ലാനായി ഫേസ്ബുക് വഴി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മലേഷ്യൻ യുവതി. ബെംഗളൂരുവിലെ ഐ.ടി. എൻജിനീയറായ തേനി കാട്ടുനായ്ക്കംപട്ടി സ്വദേശി അശോക് കുമാറിനെ കൊല്ലാനായാണ് ക്വാലാലംപുർ സ്വദേശിനി വിഗ്നേശ്വരി ക്വട്ടേഷൻ നൽകിയത്.
ക്വട്ടേഷൻ നടപ്പാക്കാനെത്തിയ ഒമ്പതംഗ സംഘത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തു. മധുര ആവണിയാപുരം സ്വദേശി അൻപരശൻ, കമുദി സ്വദേശി മുനിയസ്വാമി, വണിയപുക്കുളം സ്വദേശി തിരുമുരുകൻ, അഭിരാമപുരം സ്വദേശി അയ്യനാർ, രാമേശ്വരം സ്വദേശി ജോസഫ് പാണ്ഡ്യൻ കുമാർ, സംഘത്തലവൻ നിലെകോട്ടൈ സ്വദേശി ഭാസ്കരൻ, തേനി അല്ലി നഗർ സ്വദേശികളായ യോഗേഷ്, ദിനേഷ്, കാർത്തിക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫെയ്സ്ബുക്ക് വഴിയാണ് അശോകിനെ കൊല്ലാൻ വിഗ്നേശ്വരി അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയതെന്ന് സംഘം പോലീസിനോട് പറഞ്ഞു.ഫെയ്സ്ബുക്ക് വഴിയാണ് അശോകും വിഗ്നേശ്വരിയും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇരുവരും തമ്മിൽ പണമിടപാടുകൾ ഉണ്ടായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് കഴിഞ്ഞദിവസം യുവതി അശോകിനോട് ആവശ്യപ്പെട്ടു. എന്നാൽ അശോക് വിവാഹഭ്യർത്ഥന നിരസിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞയാഴ്ച വിഗ്നേശ്വരി തേനിയിലെത്തി വീണ്ടും വിവാഹഭ്യർത്ഥന നടത്തിയെങ്കിലും അശോക് വിസ്സമതിക്കുകയായിരുന്നു. ഇതോടെ വധഭീഷണി മുഴക്കി നാട്ടിലേക്ക് തിരിച്ച വിഗ്നേശ്വരി നാട്ടിൽ നിന്ന് ഫേസ്ബുക് വഴി കൊട്ടെഷൻ കൊടുക്കുകയായിരുന്നു.