Top Stories
ഇന്നുമുതൽ പിൻയാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം
തിരുവനന്തപുരം:ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റിലിരിക്കുന്നവർക്കും ഇന്ന് മുതൽ ഹെൽമെറ്റ് നിർബന്ധമാക്കും. പിന്നിലിരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ 500 രൂപയാണ് പിഴ. നാലുവയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമാണ്.പരിശോധന കർശനമാക്കാൻ ട്രാൻസ്പോർട്ട് കമ്മിഷണർ നിർദേശം നൽകി.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കുന്നത്. കേന്ദ്രമോട്ടോർവാഹന നിയമഭേദഗതിയിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കിയെങ്കിലും സംസ്ഥാനം നടപ്പാക്കിയിരുന്നില്ല.
മോട്ടോർ വാഹന വകുപ്പ്, പോലീസ് ഉദ്യോഗസ്ഥർക്ക് ഒരുമാസം എടുക്കേണ്ട കേസുകളുടെ എണ്ണവും പിരിച്ചെടുക്കേണ്ട പിഴത്തുകയുടെ അളവും വർധിപ്പിച്ച സാഹചര്യത്തിൽ ഹെൽമെറ്റ് പരിശോധനയും കർശനമാക്കും