News
കണ്ണൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ കാറിനകത്ത് അസിസ്റ്റന്റ് ലേബർ ഓഫീസറുടെ മൃതദേഹം
കണ്ണൂര്‍: കണ്ണൂര്‍ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ കാറിനകത്ത് യുവാവിന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ കണ്ടെത്തി. രാവിലെ നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിച്ചത്.
പൊന്നാനി അസിസ്റ്റന്റ് ലേബര്‍ ഓഫീസർ ആയ പള്ളിക്കുന്ന് സ്വദേശി ശ്രീജിത്തിന്റെ മൃതദേഹമാണ് കാറില്‍ കണ്ടത്. ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. ശ്രീജിത്തിന്റെ ഭാര്യ ബിന്ദുവും മകനും ദുബായിലാണ്