News

ഗുണനിലവാരമുള്ള കോഴികള്‍ ന്യായവിലയില്‍ കെപ്കോ വഴി വിപണിയിലെത്തിക്കും, പി.തിലോത്തമന്‍

ആലപ്പുഴ: ഗുണനിലവാരമുള്ള കോഴികള്‍ ന്യായവിലയില്‍ കെപ്കോ വഴി വിപണിയിലെത്തിക്കുമെന്ന് ഭഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കെപ്‌കോ വനിതാ മിത്രം പദ്ധതിയുടെ പഞ്ചായത്തുതല വിതരണോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കെപ്കോ വഴി കോഴികളെ വിപണിയിലേക്ക് എത്തിക്കുന്നതിലൂടെ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഹോര്‍മോണ്‍ കോഴികളുടെ വരവ് തടയാന്‍ സാധിക്കും. പട്ടണക്കാട് പഞ്ചായത്തിന്റെ സഹകരണത്തോടെ പൗള്‍ട്ടറി വികസന കോര്‍പറേഷനാണ് പദ്ധതി നടപ്പാകുന്നത്. കെപ്കോ വനിതാ മിത്രം പദ്ധതിയിലൂടെ കോഴികുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതോടെ മുട്ട ഉല്‍പാദനത്തില്‍ സ്വയം പ്രാപ്തി നേടാനും മികച്ച വരുമാനം നേടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴി വളര്‍ത്തല്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും വീടുകളില്‍ വളര്‍ത്തുകയും ചെയ്യാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച പദ്ധതിയാണ് കെപ്‌കോ. കെ.എസ്.പി.ഡി.സി ചെയര്‍പേഴ്‌സണ്‍ ജെ. ചിഞ്ചു റാണി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. പ്രമോദ്, കെ.എസ്.പി.ഡി.സി മാനേജിങ് ഡയറക്ടര്‍ ഡോ. വിനോദ് ജോണ്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button