News
തമിഴ്നാട് തൂത്തുകുടിയിൽ വാഹനാപകടത്തിൽ കൊല്ലം സ്വദേശികളായ യുവാക്കൾ മരിച്ചു.
തൂത്തുക്കുടി : തമിഴ്നാട് തൂത്തുകുടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കൊല്ലം സ്വദേശികളായ യുവാക്കൾ മരിച്ചു.
ഇടമുളക്കൽ സ്വദേശി സുബിൻ(23),അഞ്ചൽ അലയമൺ സ്വദേശി മുഹമ്മദ് ഇസ്മായിൽ(23) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാത്രി ബൈക്കിൽ നാട്ടിലേക്ക് വരും വഴി തൂത്തുകുടിയിൽ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.