News
ഫേസ്ബുക് വഴി പരിചയപ്പെട്ട വീട്ടമ്മയ്ക്കൊപ്പം നാടുവിട്ട 39കാരൻ ഒമ്പത് മാസങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ
തിരുവനന്തപുരം:ഫേസ്ബുക് വഴി പരിചയപ്പെട്ട വീട്ടമ്മയ്ക്കൊപ്പം നാടുവിട്ട 39കാരൻ ഒമ്പത് മാസങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. കോതമംഗലം കറുകടം വട്ടേപ്പറമ്പിൽ ജിനീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ പരാതിയിലാണ് അറസ്റ്റ്.
വീട്ടമ്മയുമായുള്ള ഫേസ്ബുക്ക് പ്രണയത്തിനൊടുവിൽ രണ്ട് കുട്ടികളുടെ പിതാവായ ഇയാൾ വീട്ടമ്മയ്ക്കൊപ്പം നാടുവിടുകയായിരുന്നു. ജനുവരി 14ന് ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ജിനീഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു
ആലുവ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.എം ജിജിമോൻ, സൈബർ സെൽ ഇൻ ചാർജ് എ.എസ്.ഐ.എസ് ബിനോയ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ, ഇരുവരെയും തിരുവനന്തപുരം ജില്ലയിലെ നേമത്ത് നിന്നാണ് കണ്ടെത്തിയത്. യുവതി ഇപ്പോൾ പൂർണ ഗർഭിണിയാണ്.യുവാവിനെ കോടതിയിൽ ഹാജരാക്കി.