Cinema

ഷെയിൻ നിഗം പ്രശ്നത്തിൽ മോഹൻലാൽ ഇടപെട്ടേക്കും

കൊച്ചി: ഷെയിൻ നിഗവും നിർമാതാക്കളും തമ്മിലുള്ള  പ്രശ്നത്തിൽ അമ്മ സംഘടന ഇടപെടുന്നു ഷെയിന്‍ നിഗത്തെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു.

ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട് എന്നത് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ആയ ഇടവേള ബാബു എന്നിവർ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹൻലാലും ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത് എന്നും അവർ പറയുന്നു.

വെയിൽ കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുന്നതിനും പകരം ഈ ചിത്രങ്ങൾ പൂർത്തിയാക്കുന്ന തരത്തിൽ ഈ വിഷയത്തിൽ ഒരു പരിഹാരം കണ്ട്ത്തുക എന്നതാണ് അമ്മയുടെ ലക്ഷ്യം.

ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ എടുത്തു പറഞ്ഞും ഷെയിൻ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് താര സംഘടന. ഇപ്പോൾ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിൽ ആണ് മോഹൻലാൽ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതുപോലെ താരങ്ങളുടെ ലൊക്കേഷനിലെ പെരുമാറ്റ ചട്ടം നിർബന്ധിക്കാനും ലൊക്കേഷനുകളിൽ ലഹരി മരുന്ന് ഉപയോഗം കണ്ടെത്താൻ പോലീസ് സഹായം ഉപയോഗിക്കുന്നതിനും അമ്മ പൂർണ്ണ പിന്തുണ നൽകും എന്നും അമ്മയുടെ ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button